സൗരോർജ്ജ വൈദ്യുതി: ഡ്യൂട്ടി ഒഴിവാക്കൽ പരിഗണനയിൽ

Wednesday 12 June 2024 2:34 AM IST

തിരുവനന്തപുരം: സൗരോർജ്ജത്തിലൂടെ ഉത്പാദിപ്പിച്ച വൈദ്യുതി സ്വന്തമായി ഉപയോഗിക്കുന്നവ‌ർക്ക് ഡ്യൂട്ടി ഒഴിവാക്കുന്നത് സർക്കാർ പരിഗണിച്ചു വരുകയാണെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു.

സംസ്ഥാനത്ത് 1.44 ലക്ഷം പേർ 808.89 മെഗാവാട്ട് ശേഷിയുള്ള പുരപ്പുറ സൗരോർജ നിലയങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ 1.32 ലക്ഷം ഗാർഹിക ഉപഭോക്താക്കളാണെന്നും മന്ത്രി വിശദമാക്കി.

ചെറുകിട ജലവൈദ്യുതി

: കരട് നയം പരിഗണനയിൽ

പരിസ്ഥിതി സൗഹൃദമായ ഊർജോത്പാദനമെന്ന നിലയിൽ കൂടുതൽ ചെറുകിട ജലവൈദ്യുത പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. ഇത് സംബന്ധിച്ച നയത്തിന്റെ കരട് സർക്കാരിന്റെ പരിഗണനയിലാണ്. . സ്വകാര്യ മേഖലയിലും തദ്ദേശ സ്ഥാപനങ്ങൾ മുഖേനയും പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഫ്ലോട്ടിംഗ് സോളാർ പദ്ധതികളും കാറ്റിൽ നിന്നുള്ള വൈദ്യുതി ഉത്പാദനവും പരിഗണയിലുണ്ട്. പാരിസ്ഥിതികവും സാമൂഹ്യവുമായ എതിർപ്പുകൾ മൂലം പല വൻകിട ജലവൈദ്യുത പദ്ധതികളും ന‌ടപ്പാക്കാൻ കഴിയാതെ പോയിട്ടുണ്ടെന്നും അതിനാലാണ് ചെറുകിട പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വിശദമാക്കി.