അധിവർഷ ആനുകൂല്യത്തിന് 100 കോടി: ധനമന്ത്രി

Wednesday 12 June 2024 2:35 AM IST

തിരുവനന്തപുരം: അധിവർഷ ആനുകൂല്യങ്ങൾ കർഷകർക്ക് നൽകാൻ 100 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ക്ഷേമനിധി ബോർഡിന്റെ സാമ്പത്തിക ശേഷി മെച്ചപ്പെടുന്ന മുറയ്ക്ക് ആനുകൂല്യങ്ങളുടെ വർദ്ധനവ് പരിഗണിക്കുമെന്നും നിയമസഭയിൽ സി.സി.മുകുന്ദന്റെ സബ്മിഷന് അദ്ദേഹം മറുപടി നൽകി.

1990ലെ കർഷക തൊഴിലാളി ക്ഷേമനിധി പദ്ധതി പ്രകാരം അംശാദായ തുകയ്ക്ക് തുല്യമായ തുക മാച്ചിംഗ് ഗ്രാൻഡായി അനുവദിക്കുന്നതിനു മാത്രമേ സർക്കാരിന് ബാദ്ധ്യതയുള്ളൂ. എന്നാൽ അധിവർഷാനുകൂല്യ വിതരണത്തിനായി മാ‌ച്ചിംഗ് ഗ്രാൻഡിന്റെ പരിധി കണക്കാക്കാതെയാണ് സർക്കാരിന്റെ ധനലഭ്യതയ്ക്കനുസരിച്ച് തുക ലഭ്യമാക്കിവരുന്നത്.