പൊലീസ് യോഗം ശനിയാഴ്ച, ഗുണ്ടാബന്ധം ചർച്ചയാകും
Wednesday 12 June 2024 2:41 AM IST
തിരുവനന്തപുരം: പൊലീസിന്റെ ഗുണ്ടാബന്ധം സേനയ്‌ക്കാകെ നാണക്കേടായിരിക്കെ ഡി.ജി.പി വിളിച്ച ഉന്നതല യോഗം ശനിയാഴ്ച നടക്കും. ക്രമസമാധാന ചുമതലയുള്ള ജില്ലാ പൊലീസ് മേധാവികൾ മുതൽ എ.ഡി.ജി.പി വരെയുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കും. പൊലീസ് ആസ്ഥാനത്തെ ഉന്നതർ, ക്രൈംബ്രാഞ്ച് മേധാവി, ഇന്റലിജൻസ് മേധാവി എന്നിവരും യോഗത്തിനെത്തും.