അങ്കമാലി താലൂക്ക് ആശുപത്രിയിൽ ഇലക്ട്രോണിക്ക് ടോക്കൺ സംവിധാനം

Thursday 13 June 2024 1:29 AM IST

അങ്കമാലി: അങ്കമാലി താലൂക്ക് ആശുപത്രിയിൽ ഒ.പി ടിക്കറ്റിനുള്ള ഇലക്ട്രോണിക് ടോക്കൺ സംവിധാനം നഗരസഭ ചെയർമാൻ മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. രോഗികളുടെ എണ്ണം കൂടുതലായതിനാൽ നീണ്ടനിരയിൽ നിന്നാൽ മാത്രമെ നിലവിൽ ഒ.പി ടിക്കറ്റ് ലഭിക്കാറുള്ളൂ. ഇതിന് പരിഹാരമായാണ് ഇലക്ട്രോട്രോണിക് ടോക്കൺ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. അത്യാഹിത രോഗികളെ സഹായിക്കാൻ ആശാ വർക്കറുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ജെസ്മി ജിജോ, വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ടി.വൈ ഏല്യാസ്, റെജി മാത്യു, കൗൺസിലർമാരായ സാജു നെടുങ്ങാടൻ, മോളി മാത്യു, ലില്ലി ജോയ്, ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽ ജെ. ഇളന്തട്ട് എന്നിവർ സംസാരിച്ചു