സ്‌പെഷ്യൽ എഡ്യൂക്കേറ്റർ സ്ഥിരപ്പെടുത്തൽ പരിഗണനയിൽ മന്ത്രി

Thursday 13 June 2024 3:37 AM IST

തിരുവനന്തപുരം: ഭിന്നശേഷി കുട്ടികളെ പരിപാലിക്കുന്ന സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാർക്ക് സ്ഥിരനിയമനം എന്ന ആവശ്യം ധനവകുപ്പിന്റെ പരിഗണനയിലാണെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. 2856 സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരാണുള്ളത്. ഇവരുടെ സേവനം സർക്കാർ മാനിക്കുന്നു. സ്ഥിരപ്പെടുത്തുകയെന്നത് സാമ്പത്തിക ബാദ്ധ്യതയുള്ള കാര്യമാണ്. ഇക്കാര്യത്തിൽ ധനവകുപ്പുമായി കൂടിയാലോചിച്ച് നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Advertisement
Advertisement