വനിതാ കമ്മിഷനിൽ ഡെപ്യൂട്ടേഷൻ വനിതാ സബ് ഇൻസ്‌പെക്ടർ

Thursday 13 June 2024 3:39 AM IST

തിരുവനന്തപുരം: വനിതാ കമ്മിഷനിൽ വനിതാ സബ് ഇൻസ്‌പെക്ടർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.

സർക്കാർ സർവീസിൽ വനിതാ സബ് ഇൻസ്‌പെക്ടർ (45,600 - 95,600) തസ്തികയിൽ സേവനം അനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മിഷൻ, ലൂർദ് പള്ളിക്കു സമീപം, പി.എം.ജി, പട്ടം പി.ഒ, തിരുവനന്തപുരം- 695004 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അവസാന തീയതി ജൂലായ് മൂന്ന്.

Advertisement
Advertisement