ഓപ്പൺ ജിം ഉദ്ഘാടനം ചെയ്തു

Thursday 13 June 2024 12:02 AM IST
പന്തലായനി ബ്ളോക്ക് പഞ്ചായത്ത് ഓപ്പൺ ജിം പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു.

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവങ്ങൂരിലെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച ഓപ്പൺ ജിം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അദ്ധ്യക്ഷത വഹിച്ചു. കെ.അഭിനീഷ്, ബിന്ദു സോമൻ, എം.ഷീല, സന്ധ്യ ഷിബു, അതുല്യ ബൈജു. സിന്ധു സുരേഷ്, ഷീബ ശ്രീധരൻ, കെ.ടി.എം കോയ, ഇ.കെ.ജുബിഷ് , എൻ.പി.മൊയ്തീൻകോയ, ടി.എം.രജില, ശബ്ന ഉമ്മാരിയിൽ, സന്തോഷ്, വി.വി.മോഹനൻ, പി.കെ.പ്രസാദ് എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫീസർ കെ.ജെ. ഷീബ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് നന്ദിയും പറഞ്ഞു.

Advertisement
Advertisement