സ്വാഗത സംഘം  രൂപീകരിച്ചു

Thursday 13 June 2024 12:02 AM IST
'പുസ്തക വായന കുടുംബശ്രീ അയൽകൂട്ടങ്ങളിലേക്ക്' പരിപാടിയുടെ സ്വാഗത സംഘം രൂപീകരണ യോഗം നഗരസഭ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്യുന്നു.

കൊയിലാണ്ടി: വായനാദിനത്തിൽ കൊയിലാണ്ടി നഗരസഭ സംഘടിപ്പിക്കുന്ന 'പുസ്തക വായന കുടുംബശ്രീ അയൽകൂട്ടങ്ങളിലേക്ക്' പരിപാടിയുടെ സ്വാഗത സംഘം രൂപീകരിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു പദ്ധതി വിശദീകരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിജില പറവക്കൊടി, ഊർമിള , ചന്ദ്രൻ, മോഹനൻ നടുവത്തൂർ, വി. രമേശൻ, കുടുംബശ്രീ മെമ്പർ സെക്രട്ടറി രമിത.വി തുടങ്ങിയവർ പ്രസംഗിച്ചു. എം.പി.ഇന്ദുലേഖ സ്വാഗതവും സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സുധിന നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി പുസ്തക വായന, പുസ്തക ചർച്ച, പുസ്തക നിരൂപണം തുടങ്ങിയവ നടക്കും.

Advertisement
Advertisement