ഒളിമ്പിക് ദിനാചരണം: സംഘാടക സമിതി

Thursday 13 June 2024 12:21 AM IST
അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണ സംഘാടക സമിതിയോഗം ടി.വി ബാലൻ ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: 33-ാമത് ഒളിമ്പിക്സ് കായികമത്സരങ്ങളുടെ മുന്നോടിയായി ജൂൺ 23ന് അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി അന്ന് രാവിലെ 9ന് കാഞ്ഞങ്ങാട്ട് കൂട്ടഓട്ട മത്സരം സംഘടിപ്പിക്കും. 5000 പേർ മത്സരത്തിൽ അണിനിരക്കും. കൂട്ടഓട്ടം വിജയിപ്പിക്കാൻ വേണ്ടിയുള്ള സംഘാടക സമിതിയോഗം കാഞ്ഞങ്ങാട് പി. സ്മാരകത്തിൽ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ടി.വി ബാലൻ ഉദ്ഘാടനം ചെയ്തു. ഡോ. എം.കെ രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം. അച്യുതൻ സ്വാഗതവും എം. കുഞ്ഞബ്ദുള്ള നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത (ചെയർമാൻ), ടി.വി ബാലൻ (വർക്കിംഗ് ചെയർമാൻ), എം. അച്യുതൻ (ജനറൽ കൺവീനർ), ഡോ. എം.കെ രാജശേഖരൻ (കൺവീനർ).

Advertisement
Advertisement