ശബരിമല നട നാളെ തുറക്കും

Thursday 13 June 2024 4:39 AM IST

പത്തനംതിട്ട: മിഥുനമാസ പൂജകൾക്കായി ശബരിമലനട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി വി.എൻ.മഹേഷ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാംപടി ഇറങ്ങി താഴെതിരുമുറ്റത്തെ ആഴിയിൽ അഗ്‌നി തെളിക്കും. മേൽശാന്തി പി.ജി. മുരളി മാളികപ്പുറം ക്ഷേത്രനട തുറക്കും. അന്ന് പ്രത്യേക പൂജകളില്ല. 15 മുതൽ നിർമ്മാല്യ ദർശനം, പതിവ് അഭിഷേകം, കിഴക്കേ മണ്ഡപത്തിൽ ഗണപതിഹോമം എന്നിവ നടക്കും. 19ന് രാത്രി നടയടയ്ക്കും. കഴിഞ്ഞ മാസപൂജ മുതൽ ചെറുവാഹനങ്ങൾ പമ്പയിൽ പാർക്കു ചെയ്യുന്നതിന് കോടതി അനുമതി നൽകിയിട്ടുണ്ട്. ചക്കുപാലം രണ്ട്, ത്രിവേണി ഹിൽടോപ്പ് എന്നിവിടങ്ങളിലാണ് പാർക്കിംഗ് സൗകര്യം.

Advertisement
Advertisement