പുതിയ സർക്കാർ ഗുരുദർശനം ഉൾക്കൊള്ളണം: സ്വാമി സച്ചിദാനന്ദ

Thursday 13 June 2024 4:43 AM IST

ശിവഗിരി : കേന്ദ്രത്തിൽ മൂന്നാം മോദി ഗവണ്മെന്റിന്റെ നയപരിപാടികൾ ശ്രീനാരായണഗുരുദർശനത്തിൽ അധിഷ്ഠിതമായിരിക്കണമെന്ന് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഗുരുവിന്റെ അരുവിപ്പുറം സന്ദേശത്തിന്റെ വെളിച്ചത്തിൽ ജാതി മത ചിന്താഗതികൾക്കതീതമായി സർവ്വരും സോദരത്വേന വാഴുന്ന പ്രവർത്തനം രൂപപ്പെടുത്തുമെന്നു മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാർലമെന്റിൽ പ്രഖ്യാപിച്ചിരുന്നു. ഗുരുദേവൻ ഒരു രാഷ്ട്രമീമാംസകൻ കൂടിയായിരുന്നു.കേരളത്തിൽ നിന്ന് സുരേഷ് ഗോപിയെയും ജോർജ് കുര്യനേയും കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിന് നരേന്ദ്ര മോദി ഗവണ്മെന്റിനെ ശിവഗിരി മഠം അഭിനന്ദിച്ചു. കേന്ദ്ര ഗവണ്മെന്റിന്റെ സഹായത്തോടെ ശിവഗിരി മഠം കേന്ദ്രീകരിച്ചുനടത്തുന്ന വികസന പ്രവർത്തനങ്ങൾ ടൂറിസം മന്ത്രി സുരേഷ് ഗോപി ഏറ്റെടുത്തു വിജയപ്രദമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത ശ്രീനാരായണ ജയന്തിക്കും മഹാസമാധി ദിനത്തിലുമായി രണ്ടു മന്ത്രിമാരെയും ശിവഗിരി മഠത്തിലേക്ക് ക്ഷണിക്കും.

Advertisement
Advertisement