പഠിക്കേണ്ടത് നല്ല മനുഷ്യനാകാൻ: ജസ്റ്റിസ് കുര്യൻ ജോസഫ്

Thursday 13 June 2024 2:31 AM IST

ആലുവ: നല്ല മനുഷ്യനാകാനാണ് ആദ്യം പഠിക്കേണ്ടതെന്ന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ്. കേരള പൊലീസ് അസോസിയേഷൻ, ഓഫീസേഴ്‌സ് അസോസിയേഷൻ എന്നിവയുടെ റൂറൽ ജില്ലാ കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച വിദ്യാഭ്യാസ പ്രോത്സാഹന അവാർഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓഫീസേഴ്‌സ് അസോസിയേഷൻ റൂറൽ ജില്ലാ പ്രസിഡന്റ് ജെ. ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന മുഖ്യാതിഥിയായിരുന്നു. പെരുമ്പാവൂർ എ.എസ്. പി മോഹിത് റാവത്ത് മുഖ്യപ്രഭാഷണം നടത്തി. അഡീ. എസ്.പി ജിൽസൻ മാത്യു, പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ സെക്രട്ടറി ടി.ടി. ജയകുമാർ, ഡിവൈ.എസ്.പി എ. പ്രസാദ്, വിനോദ് വി. മാത്യു, ബെന്നി കുര്യാക്കോസ്, ബിബിൽ മോഹൻ, ഇ.കെ. അബ്ദുൾ ജബ്ബാർ, എം.വി. സനിൽ, പി.കെ. ഷിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.

സിവിൽ സർവീസ് ഫാക്കൽറ്റി കാർത്തിക് സജീവ് മോട്ടിവേഷൻ ക്ലാസെടുത്തു. ഗവ. സ്‌കൂളുകളിൽ മലയാളത്തിന് കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥിയ്ക്കുള്ള ഷാജഹാൻ എൻഡോവ്‌മെന്റിന് കടയിരുപ്പ് ഗവ. എച്ച്.എസ്. സ്‌കൂളിലെ എം.ഡി ദയാൽ അർഹനായി.

Advertisement
Advertisement