ഭരണഘടനയെ തൊട്ടുകളിക്കാൻ അനുവദിക്കില്ല: രാഹുൽ ഗാന്ധി

Thursday 13 June 2024 12:39 AM IST

കൽപ്പറ്റ: ഭരണഘടനയെ തൊട്ടുകളിക്കാൻ അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്. തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് യു.ഡി.എഫ് വയനാട് ജില്ലാകമ്മിറ്റി കൽപ്പറ്റയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു

അദ്ദേഹം.

കഴിഞ്ഞ 10 വർഷമായി ബി.ജെ.പി ഭരണഘടനയെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ഭാഷയും ഒരു ആശയവും അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നത്. അധികാരത്തിൽ വന്നാൽ ഈ ഭരണഘടനയെ നശിപ്പിക്കുമെന്നായിരുന്നു അവർ പറഞ്ഞുകൊണ്ടിരുന്നത്. ഭരണഘടനയെ മാറ്റിമറിക്കുമെന്ന് പറഞ്ഞ ശേഷം അധികാരത്തിലെത്തിയപ്പോൾ തൊട്ടു നമിക്കുന്നതാണ് കണ്ടത്.ഇന്ത്യയെന്ന ആശയത്തെ ആക്രമിച്ചത് കൊണ്ടാണ് യു.പിയിൽ ഉൾപ്പെടെ ബി ജെ പി പരാജയപ്പെട്ടത്. രാജ്യത്ത് അധികാരത്തിലിരിക്കുന്നത് ഇന്ത്യാമുന്നണിയുടെ മാരക പ്രഹരമേറ്റ സർക്കാരാണ്. രാജ്യത്തെ നയിക്കാൻ പ്രാപ്തിയുള്ള സർക്കാരല്ല ഇത്. കോൺഗ്രസും, ഇന്ത്യാമുന്നണിയും ചേർന്ന് മോദിയുടെ ആശയങ്ങളെ പരാജയപ്പെടുത്തി. തിരഞ്ഞെടുപ്പിന് മുമ്പ് കണ്ട മോദിയല്ല ഇപ്പോഴുള്ളത്.

തിരഞ്ഞെടുപ്പിന് മുമ്പ് ബി ജെ പിയെ പിന്തുണക്കുന്ന മാദ്ധ്യമങ്ങളും പ്രധാനമന്ത്രിയും പറഞ്ഞത് 400 സീറ്റുകൾ കിട്ടുമെന്നാണ്. എല്ലാ നേതാക്കളും അതേറ്റു പിടിച്ചു. പിന്നീടത് മുന്നൂറും ഇരുന്നൂറുമായി. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടു. മുഴുവൻ മാദ്ധ്യമങ്ങളും, ഏജൻസികളും സംവിധാനങ്ങളുമെല്ലാം ഇന്ത്യ മുന്നണിക്ക് എതിരായിരുന്നു. പ്രധാനമന്ത്രിയുടെ താത്പ്പര്യങ്ങൾക്കനുസരിച്ചാണ് തിരഞ്ഞെടുപ്പ് പോലും കമ്മിഷൻ രൂപപ്പെടുത്തിയത്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ ഏറ്റവുമൊടുവിൽ തിരഞ്ഞെടുപ്പ് നടത്തിയത് അതിന്റെ ഭാഗമാണെന്നും രാഹുൽ പറഞ്ഞു.എ.ഐ.സി .സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷനേതാവ് വി. ഡി സതീശൻ, പാണക്കാട് ബഷീറലി തങ്ങൾ, എം.പിമാരായ പി.വി അബ്ദുൽ വഹാബ്, ജെബി മേത്തർ, തുടങ്ങിയവർ സംബന്ധിച്ചു.

രാ​ഹു​ലി​നെ​ ​ഇ​രു​ത്തി
കെ.​സു​ധാ​ക​ര​ന്റെ
വി​ട​ചൊ​ല്ല​ൽ​ ​പ്ര​സം​ഗം

പ്ര​ദീ​പ് ​മാ​ന​ന്ത​വാ​ടി

ക​ൽ​പ്പ​റ്റ​:​ ​രാ​ഹു​ൽ​ഗാ​ന്ധി​യെ​ ​ഇ​രു​ത്തി​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​ധാ​ക​ര​ൻ​ ​ന​ട​ത്തി​യ​ ​പ്ര​സം​ഗം​ ​രാ​ഹു​ലി​നു​ള​ള​ ​വി​ട​ ​ചൊ​ല്ല​ലാ​യി.​ ​രാ​ഹു​ൽ​ഗാ​ന്ധി​യെ​ക്കു​റി​ച്ച് ​ഓ​ർ​ക്കു​മ്പോ​ൾ​ ​ത​ങ്ങ​ൾ​ക്ക് ​അ​ഭി​മാ​ന​വും​ ​സ​ന്തോ​ഷ​വു​മാ​ണ്.​പ​ക്ഷെ​ ​വ​യ​നാ​ട് ​വി​ട്ട് ​പോ​കു​ന്നു​ ​എ​ന്ന​റി​യു​മ്പോ​ൾ​ ​മ​ന​സി​ന​ക​ത്ത് ​ദു​:​ഖം​ ​ത​ളം​ ​കെ​ട്ടി​ ​നി​ൽ​ക്കു​ന്നു.​ ​ഇ​ന്ത്യ​യെ​ ​ന​യി​ക്ക​ണ​മെ​ങ്കി​ൽ​ ​അ​ദ്ദേ​ഹ​ത്തി​ന് ​വ​യ​നാ​ട് ​മ​ണ്ഡ​ലം​ ​ഒ​ഴി​വാ​ക്കേ​ണ്ടി​ ​വ​രു​മെ​ന്നുംസു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.
രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ​ ​രാ​ഷ്ട്രീ​യ​ ​വ​ള​ർ​ച്ച​ ​ഉ​യ​ര​ത്തി​ൽ​ ​നി​ന്ന് ​ഉ​യ​ര​ത്തി​ലേ​ക്ക് ​പോ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു.​ ​കോ​ൺ​ഗ്ര​സ് ​ഒ​രു​ ​വ​ട​വൃ​ക്ഷം​ ​പോ​ലെ​ ​വ​ള​രാ​ൻ​ ​പോ​കു​ന്നു.​ ​അ​തി​ന് ​ചു​ക്കാ​ൻ​ ​പി​ടി​ക്കു​ന്നു​ ​എ​ന്ന​റി​യു​മ്പോ​ൾ​ ​സ​ന്തോ​ഷ​മാ​ണ് ​തോ​ന്നു​ന്ന​ത്.​ ​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ക്കാ​നെ​ത്തു​മ്പോ​ൾ​ ​ഒ​രു​ ​സ്ത്രീ​യെ​ ​ക​ണ്ടു.​രാ​ഹു​ലി​ന്റെ​ ​കാ​ര്യം​ ​പ​റ​ഞ്ഞ് ​അ​വ​ർ​ ​ക​ര​യു​ക​യാ​യി​രു​ന്നു..​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​നേ​തൃ​ത്വം​ ​ഏ​റ്റെ​ടു​ത്ത​പ്പോ​ൾ​ ​ഇ​ന്ത്യ​യി​ലെ​ ​കോ​ടാ​നു​കോ​ടി​ ​ജ​ന​ങ്ങ​ൾ​ ​രാ​ഹു​ലി​ന്റെ​ ​വ്യ​ക്തി​ത്വ​ത്തെ​ ​അം​ഗീ​ക​രി​ച്ചു.​ ​സ​ന്തോ​ഷ​വും​ ​പ്ര​യാ​സ​വും​ ​ഒ​രു​മി​ച്ച് ​അ​നു​ഭ​വി​ക്കു​ന്ന​ ​ജ​ന​ക്കൂ​ട്ട​മാ​ണ് ​എ​നി​ക്ക് ​മു​ന്നി​ലു​ള​ള​ത്.​ ​സ​ന്തോ​ഷ​മെ​ന്ന് ​പ​റ​യു​ന്ന​ത് ​ഇ​ന്ത്യ​യു​ടെ​ ​രാ​ഷ്ടീ​യ​മ​ണ്ഡ​ല​ത്തി​ലേ​ക്ക് ​ന​മ്മ​ളെ​യെ​ല്ലാം​ ​സ്നേ​ഹി​ക്കു​ന്ന,​ ​ബ​ഹു​മാ​നി​ക്കു​ന്ന​ ​രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ​ ​രാ​ഷ്ടീ​യ​ ​വ​ള​ർ​ച്ച​യോ​ർ​ത്താ​ണ്-​ ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.

Advertisement
Advertisement