കുവൈറ്റിൽ വൻതീപിടിത്തം: 11 മലയാളികൾ അടക്കം 49 പേർക്ക് ദാരുണാന്ത്യം

Thursday 13 June 2024 4:15 AM IST

#ആറുനില ഫ്ളാറ്റ് അഗ്നിക്കിരയായി

# മൃതദേഹങ്ങൾ കത്തിക്കരിഞ്ഞു

# താഴേക്ക് ചാടിയവർ തലപിളർന്ന് മരിച്ചു

ഹെൽപ് ലൈൻ +965-65505246

കു​വൈ​റ്റ്സി​റ്റി​:​ ​പ്ര​വാ​സി​ ​മ​ല​യാ​ളി​യു​ടെ​ ​ക​മ്പ​നി​യി​ലെ​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​താ​മ​സി​ച്ചി​രു​ന്ന​ ​ബ​ഹു​നി​ല​ ​കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ​ ​തീ​പി​ടി​ത്ത​ത്തി​ൽ​ 11​ ​മ​ല​യാ​ളി​ക​ൾ​ ​അ​ട​ക്കം​ 49​ ​പേ​ർ​ക്ക് ​ദാ​രു​ണാ​ന്ത്യം. ക​ത്തി​ക്ക​രി​ഞ്ഞ​തി​നാ​ൽ​ ​പ​ല​തും​ ​തി​രി​ച്ച​റി​യാ​ൻ​ ​ക​ഴി​യാ​ത്ത​ ​അ​വ​സ്ഥ​യി​ലാ​ണ്.25​ ​മ​ല​യാ​ളി​ക​ൾ​ ​മ​രി​ച്ചെ​ന്നും​ ​സൂ​ച​ന​യു​ണ്ട്. പ്രാ​ണ​ര​ക്ഷാ​ർ​ത്ഥം​ ​മു​ക​ൾ​ ​നി​ല​ക​ളി​ൽ​ ​നി​ന്ന് ​താ​ഴേ​ക്ക് ​ചാ​ടി​യ​വ​ർ​ ​വീ​ണ് ​ത​ല​ ​ചി​ത​റി​ ​മ​രി​ച്ചു. മരി​ച്ച ഇന്ത്യക്കാരുടെ കുടുംബത്തി​ന് പ്രധാനമന്ത്രി​യുടെ ദുരി​താശ്വാസനി​ധി​യി​ൽ നി​ന്ന് രണ്ടുലക്ഷം രൂപവീതം നൽകും.
കൊ​ല്ലം​ ​ശൂ​ര​നാ​ട് ​നോ​ർ​ത്ത്ഷെ​മീ​ർ​ ​(30​),​കോ​ട്ട​യം​ ​പാ​മ്പാ​ടി​ ​സ്റ്റെ​ഫി​ൻ​ ​എ​ബ്ര​ഹാം​ ​സാ​ബു​ ​(30​),​ ​തൃ​ക്ക​രി​പ്പൂ​ർ​ ​പി​ലി​ക്കോ​ട് ​എ​ര​വി​ൽ​ ​തെ​ക്കു​മ്പാ​ടെ​ ​കേ​ളു​ ​പൊ​ന്മ​ലേ​രി​ ​(55​),​ ​പ​ന്ത​ളം​ ​മു​ടി​യൂ​ർ​ക്കോ​ണം​ ​ഐ​രാ​ണി​ക്കു​ഴി​ ​ആ​കാ​ശ് എസ്. നാ​യ​ർ​ ​(32​),​ ​പ​ത്ത​നം​തി​ട്ട​ ​വാ​ഴ​മു​ട്ടം​ ​പി.​വി.​ ​മു​ര​ളീ​ധ​ര​ൻ​ ​(54​),​പു​ന​ലൂ​ർ​ ​ന​രി​ക്ക​ൽ​ ​സാ​ജ​ൻ​ ​ജോ​ർ​ജ് ​(28​),​ ​ലൂ​ക്കോ​സ് ​വ​ട​ക്കോ​ട്ട് ​ഉ​ണ്ണു​ണ്ണി​ ​(​കൊ​ല്ലം​),​ ​സ​ജു​ ​വ​ർ​ഗീ​സ്(​ ​കോ​ന്നി​),​ ​ര​ഞ്ജി​ത്ത് ​കു​ണ്ട​ടു​ക്കം​ ​(​ചെ​ർ​ക്ക​ളം​),​ ​ചാ​ത്ത​ന്നൂ​ർ​ ​ആ​ദി​ച്ച​ന​ല്ലൂ​ർ​ ​ലൂ​ക്കോ​സ് ​(48​)​ ​എ​ന്നി​വ​രു​ടെ​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​തി​രി​ച്ച​റി​ഞ്ഞു.
50​ലേ​റെ​ ​പേ​രെ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​ഏ​ഴു​പേ​രു​ടെ​ ​നി​ല​ ​ഗു​രു​ത​രം.​ ​മ​റ്റു​ ​രാ​ജ്യ​ക്കാ​രാ​യ​ ​ചി​ല​ ​തൊ​ഴി​ലാ​ളി​കളു​മു​ണ്ട്.​ ​മ​ര​ണ​ ​സം​ഖ്യ​ ​ഉ​യ​ർ​ന്നേ​ക്കും. തെ​ക്ക​ൻ​ ​കു​വൈ​റ്റി​ലെ​ ​അ​ഹ്‌​മ്മ​ദി​ ​ഗ​വ​ർ​ണ​റേ​റ്റി​ലെ​ ​മാം​ഗ​ഫി​ൽ​ ​തി​രു​വ​ല്ല​ ​നി​ര​ണം​ ​സ്വ​ദേ​ശി​ ​കെ.​ജി.​ ​എ​ബ്ര​ഹാം​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​റായ എ​ൻ.​ ​ബി.​ടി.​സി​ ​ക​മ്പ​നി​യു​ടെ​ ​ക്യാ​മ്പി​ൽ​ ​താ​മ​സി​ച്ചി​രു​ന്ന​വ​രാ​ണ് ​ദു​ര​ന്ത​ത്തി​ന് ​ഇ​ര​യാ​യ​ത്.
ഇ​ന്ന​ലെ​ ​പ്രാ​ദേ​ശി​ക​ ​സ​മ​യം​ ​പു​ല​ർ​ച്ചെ​ 4.30​ ​(​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​രാ​വി​ലെ​ 7​ന്)​ ​ആ​യി​രു​ന്നു​ ​സം​ഭ​വം. 195​ ​പേ​രാ​ണ് ​ആ​റു​നി​ല​ ​കെ​ട്ടി​ട​ത്തി​ൽ​ ​താ​മ​സി​ച്ചി​രു​ന്ന​ത്.​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​നം​ ​അ​തി​വേ​ഗം​ ​ന​ട​ത്തി.​താ​ഴ​ത്തെ​ ​നി​ല​യി​ൽ​ ​സു​ര​ക്ഷാ​ ​ജീ​വ​ന​ക്കാ​ര​ന്റെ​ ​മു​റി​ക്ക് ​സ​മീ​പ​ത്ത് ​നി​ന്നാ​ണ് ​തീ​പ​ട​ർ​ന്ന​ത്.​ ​ഗ്യാ​സ് ​സി​ലി​​ണ്ട​റു​ക​ൾ​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ ​മു​റി​യി​ലേ​ക്ക് ​വ്യാ​പി​ച്ച​തോ​ടെ​ ​മു​ക​ളി​ല​ത്തെ​ ​നി​ല​ക​ളി​ലേ​ക്ക് ​ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു.​ ​ഷോ​ർ​ട്ട്സ​ർ​ക്യൂ​ട്ടാ​കാം​ ​കാ​ര​ണ​മെ​ന്നു​ ​ക​രു​തു​ന്നു.​ ​സു​ര​ക്ഷാ​ ​ജീ​വ​ന​ക്കാ​ര​ൻ​ ​ഭ​ക്ഷ​ണം​ ​പാ​കം​ ​ചെ​യ്യു​ന്ന​തി​നി​ടെ​ ​സം​ഭ​വി​ച്ച​താ​ണെ​ന്നും​ ​അ​ഭ്യൂ​ഹ​മു​ണ്ട്. സു​ര​ക്ഷാ​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​പാ​ലി​ക്കാ​തെ​ ​കൂ​ട്ട​ത്തോ​ടെ​ ​തൊ​ഴി​ലാ​ളി​ക​ളെ​ ​പാ​ർ​പ്പി​ച്ചി​രു​ന്നു.​ലി​ഫ്ട് ​സൗ​ക​ര്യ​വും​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല. കു​വൈ​റ്റ് ​ഉ​പ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ഷെ​യ്ഖ് ​ഫ​ഹ​ദ് ​യൂ​സ​ഫ് ​സൗ​ദ് ​അ​ൽ​ ​-​ ​സ​ബാ​ഹ് ​സ്ഥ​ലം​ ​സ​ന്ദ​ർ​ശി​ച്ചു.​ ​കെ​ട്ടി​ട​ ​ഉ​ട​മ​യെ​യും​ ​കാ​വ​ൽ​ക്കാ​ര​നെ​യും​ ​ജീ​വ​ന​ക്കാ​രെ​ ​പാ​ർ​പ്പി​ച്ച​ ​ക​മ്പ​നി​ ​ഉ​ട​മ​ക​ളെ​യും​ ​അ​റ​സ്റ്റ് ​ചെ​യ്യാ​ൻ​ ​അ​ദ്ദേ​ഹം​ ​ഉ​ത്ത​ര​വി​ട്ടു.

 ഉറക്കത്തിലെത്തിയ ദുരന്തം

നല്ല ഉറക്കത്തിലായിരുന്നു മിക്കവരും. ചൂടേറ്റും ശ്വാസംമുട്ടിയും ഉണർന്നപ്പോഴേക്കും ചുറ്റും തീവലയായിരുന്നു. താഴേക്ക് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചവർ പടിക്കെട്ടുകളിൽ വെന്തു മരിച്ചു.

പുക ശ്വസിച്ചാണ് കൂടുതൽ പേരും മരിച്ചത്. ജനാലകളിൽ നിന്ന് താഴേക്ക് ചാടിയവരും മരിച്ചു. ചിലർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

വിദേശകാര്യ സഹമന്ത്രി

കുവൈറ്റിലേക്ക്

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിയിൽ ഇന്നലെ വൈകിട്ട് അടിയന്തര ഉന്നതതല യോഗം ചേർന്നു.രാത്രിയോടെ വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗിനെ സഹായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കുവൈറ്റിലേക്ക് അയച്ചു.

ഇന്ത്യക്കാർക്ക് എല്ലാ സഹായവും നൽകുമെന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു. അംബാസഡർ ആദർശ് സ്വൈക അപകട സ്ഥലവും ചികിത്സയിലുള്ള ഇന്ത്യക്കാരെയും സന്ദർശിച്ചു. ഹെൽപ് ലൈൻ നമ്പർ: +965-65505246.

`ദുരന്തത്തിന് ഇരയായവർക്കൊപ്പമാണ് എന്റെ മനസ്. പരിക്കേ​റ്റവർ എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു. എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ദുരിത ബാധിതരെ സഹായിക്കാൻ കുവൈറ്റ് അധികാരികളുമായി ചേർന്ന് പ്രവർത്തിക്കും.'

- പ്രധാനമന്ത്രി നരേന്ദ്ര മോദി

`വാർത്ത ഞെട്ടലോടെയാണ് കേട്ടത്. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പരിക്കേ​റ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ.'

- എസ്. ജയശങ്കർ,

വിദേശകാര്യ മന്ത്രി

Advertisement
Advertisement