സംസ്ഥാനത്ത് മൂന്ന് ദിവസം ഒറ്റപ്പെട്ട മഴ

Thursday 13 June 2024 4:20 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം ഒറ്റപ്പെട്ട മഴ ലഭിക്കും.‌ കാലവർഷ കാറ്റ് ദുർബലമായതിനാലാണ് മഴ കുറയുന്നത്. മൂന്ന് ദിവസം കഴിഞ്ഞ് കാറ്റ് വീണ്ടും ശക്തിപ്പെടുന്നതോടെ വ്യപക മഴ ലഭിക്കും. കേരള തീരത്ത് കടലാക്രമണം ശക്തമാകാൻ സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. മത്സ്യബന്ധനം പാടില്ല.