ജസ്റ്റിസ് ആർ. ബസന്ത് സൈലത്തിനായി സുപ്രീം കോടതിയിൽ ഹാജരാകും

Thursday 13 June 2024 12:29 AM IST

കൊച്ചി: മെഡിക്കൽ യു.ജി പ്രവേശനത്തിനുള്ള 2024 ലെ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട കേസിൽ പ്രമുഖ എൻട്രൻസ് പരിശീലന സ്ഥാപനമായ സൈലത്തിന് വേണ്ടി കേരള ഹൈക്കോടതിയിലെ മുൻ ജഡ്ജിയും ഇന്ത്യയിലെ മുതിർന്ന അഭിഭാഷകനുമായ ജസ്റ്റിസ് ആർ. ബസന്ത് സുപ്രീംകോടതിയിൽ ഹാജരാകും. മാർക്ക് ദാനം, ചോദ്യപേപ്പർ ചോർച്ച തുടങ്ങിയ വിഷയങ്ങൾ ഗൗരവമുള്ളതാണെന്ന് കഴിഞ്ഞ ദിവസം കോടതി നിരീക്ഷിച്ചിരുന്നു. കേന്ദ്ര സർക്കാരിനും പരീക്ഷ നടത്തിപ്പുകാരായ എൻ.ടി.എക്കും നോട്ടീസയച്ച കോടതി ഹർജി ജൂലായ് എട്ടിന് പരിഗണിക്കും.

സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് പരിഗണിക്കുന്ന കേസിൽ മുതിർന്ന അഭിഭാഷകരെ കോടതിയിൽ ഹാജരാക്കുന്നത് ദുഷ്‌കരമാണ്. എങ്കിലും ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന ഇത്തരമൊരു കേസിൽ വിദ്യാർത്ഥികളുടെ നിലപാട് ഉയർത്തി പിടിക്കാനാണ് സുപ്രീം കോടതിയിലെ കേസ് നടത്താനായി ഇന്ത്യയിലെ മുതിർന്ന അഭിഭാഷകരിൽ ഒരാളായ ജസ്റ്റീസ് ബസന്തിനെ കേസ് ഏൽപ്പിക്കുന്നതെന്ന് സൈലം അധികാരികൾ പറയുന്നു.

Advertisement
Advertisement