രാ​ഹു​ൽ​ ​ഗാ​ന്ധി​യ്‌ക്കെതിരെ ​ ​ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല,​ മറുപടി നൽകിയത് പദവിക്ക് നിരക്കാത്തത് പറഞ്ഞപ്പോൾ ​:​ ​മു​ഖ്യ​മ​ന്ത്രി

Wednesday 12 June 2024 11:44 PM IST

തി​രു​വ​ന​ന്ത​പു​രം​:​ ​ലോ​ക്സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​ത്തി​നി​ടെ​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യെ​ ​താ​നാ​യി​ട്ട് ​ഒ​ന്നും​ ​പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.​ ​പൊ​ലീ​സ് ​വ​കു​പ്പി​ന്റെ​ ​ധ​നാ​ഭ്യ​ർ​ത്ഥ​ന​ ​ച​ർ​ച്ച​ക​ൾ​ക്കു​ള്ള​ ​മ​റു​പ​ടി​ക്കി​ടെ,​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​ഏ​തെ​ങ്കി​ലും​ ​ഘ​ട്ട​ത്തി​ൽ​ ​രാ​ഹു​ലി​നെ​ക്കു​റി​ച്ച് ​മു​ഖ്യ​മ​ന്ത്രി​ ​ന​ല്ല​തു​ ​പ​റ​ഞ്ഞി​ട്ടു​ണ്ടോ​യെ​ന്ന​ ​തി​രു​വ​ഞ്ചൂ​ർ​ ​രാ​ധാ​കൃ​ഷ്ണ​ന്റെ​ ​ചോ​ദ്യ​ത്തോ​ട് ​പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം..


'​'​നി​ങ്ങ​ളി​ൽ​ ​ചി​ല​രു​ടെ​ ​ഉ​പ​ദേ​ശം​ ​സ്വീ​ക​രി​ച്ചാ​ണ് ​അ​ദ്ദേ​ഹം​ ​മ​റ്റാ​ളു​ക​ളെ​യെ​ല്ലാം​ ​അ​റ​സ്റ്റ് ​ചെ​യ്തു,​ ​എ​ന്തു​കൊ​ണ്ട് ​കേ​ര​ള​ത്തി​ന്റെ​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​അ​റ​സ്റ്റ് ​ചെ​യ്യു​ന്നി​ല്ലെ​ന്നു​ ​ചോ​ദി​ച്ച​ത്.​ ​അ​താ​ണ് ​പ്ര​ശ്നം.​ ​അ​താ​ണോ​ ​കേ​ര​ള​ത്തി​ൽ​ ​വ​ന്ന് ​രാ​ഹു​ൽ​ ​ഗാ​ന്ധി​യെ​പ്പോ​ലു​ള്ള​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​സ​മു​ന്ന​ത​ ​നേ​താ​വ് ​സം​സാ​രി​ക്കേ​ണ്ട​ ​കാ​ര്യം.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​രം​ഗ​ത്ത് ​ഇ​ത്ത​ര​മൊ​രു​ ​നി​ല​പാ​ട് ​ആ​ർ​ക്കാ​ണു​ഗു​ണ​ക​ര​മാ​യി​ ​വ​രി​ക.​ ​ഇ​വി​ടെ​ ​കേ​ന്ദ്ര​സേ​ന​ ​എ​ന്തെ​ല്ലാം​ ​ചെ​യ്യാ​ൻ​ ​പ​റ്റു​മോ​ ​അ​തെ​ല്ലാം​ ​നോ​ക്കു​ന്നു.​ ​അ​തി​ന് ​ചൂ​ട്ടു​ ​പി​ടി​ക്കാ​നാ​ണ​ല്ലോ​ ​യു.​ഡി.​എ​ഫ് ​ശ്ര​മി​ക്കു​ന്ന​ത്.​ ​ചൂ​ട്ടു​ ​പി​ടി​ക്കു​ന്ന​ ​നി​ങ്ങ​ൾ​ക്ക് ​എ​ണ്ണ​ ​ഒ​ഴി​ച്ചു​ ​ത​രു​ന്ന​ ​പ​ണി​ ​രാ​ഹു​ൽ​ഗാ​ന്ധി​ ​ചെ​യ്യാ​ൻ​ ​പാ​ടി​ല്ല​ല്ലോ...​"​"​–​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.


ആ​റ്റി​ങ്ങ​ലി​ൽ​ ​കോ​ൺ​ഗ്ര​സ് ​വ​ൻ​വി​ജ​യം​ ​നേ​ടി​യെ​ന്നും​ ​ഇ​ട​തു​മു​ന്ന​ണി​യെ​ ​ത​റ​പ്പ​റ്റി​ച്ചെ​ന്നു​മു​ള്ള​ ​വാ​ദ​ത്തെ​യും​ ​മു​ഖ്യ​മ​ന്ത്രി​ ​നേ​രി​ട്ടു.​ ​കോ​ൺ​ഗ്ര​സ് ​ജ​യി​ച്ചെ​ങ്കി​ലും​ ​മ​ണ്ഡ​ല​ത്തി​ലെ​ ​എ​ല്ലാ​നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ങ്ങ​ളി​ലും​ ​മു​ൻ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​കി​ട്ടി​യ​തി​നെ​ക്കാ​ൾ​ ​വോ​ട്ട് ​കോ​ൺ​ഗ്ര​സി​ന് ​കു​റ​ഞ്ഞു.​ ​രാ​ജ​സ്ഥാ​നി​ലെ​ ​സി​ക്കാ​ർ​ ​ലോ​ക്സ​ഭാ​സീ​റ്റി​ലെ​ ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​സി.​പി.​എം​ ​ശ​ക്ത​മാ​ണ്.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​ബി.​ജെ.​പി​ ​ജ​യി​ച്ച​ ​സീ​റ്റി​ൽ​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്താ​യി​രു​ന്നു​ ​സി.​പി.​എം.​ ​ഇ​ക്കു​റി​ ​കോ​ൺ​ഗ്ര​സും​ ​പി​ന്തു​ണ​ച്ച​തോ​ടെ​ ​ജ​യി​ച്ചു.​ ​ക​ഴി​ഞ്ഞ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​രാ​ജ​സ്ഥാ​നി​ൽ​ 25​ൽ​ 25​സീ​റ്റും​ ​ക​ര​സ്ഥ​മാ​ക്കി​യ​ ​ബി.​ജെ.​പി​യി​ൽ​ ​നി​ന്ന് ​എ​ട്ട് ​സീ​റ്റ് ​കോ​ൺ​ഗ്ര​സി​ന് ​നേ​ടി​യെ​ടു​ക്കാ​ൻ​ ​ഇ​ത്ത​വ​ണ​ ​സ​ഹാ​യി​ച്ച​ത് ​സി.​പി.​എ​മ്മു​മാ​യു​ള്ള​ ​ബ​ന്ധ​മാ​ണെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

Advertisement
Advertisement