കേരളകൗമുദി പ്രതിഭാ പുരസ്‌കാരം ആർ.സുശീൽ രാജിന് സമ്മാനിച്ചു

Friday 14 June 2024 3:03 AM IST

തിരുവനന്തപുരം: കേരളകൗമുദി പ്രതിഭാ പുരസ്‌കാരം ഗ്രന്ഥകാരൻ ആർ.സുശീൽ രാജിന് മന്ത്രി ജി.ആർ.അനിൽ സമ്മാനിച്ചു. ആഗോള തലത്തിൽ പ്രശസ്തി നേടിയ ഫ്രീ മേസൺസ് സംഘടനയുടെ ചരിത്രം പറയുന്ന 'ഫ്രറ്റേണിറ്റി എറ്റേണൽ' എന്ന പുസ്തകത്തിന്റെ രചയിതാവാണ് ആർ,​സുശീൽ രാജ്. തലസ്ഥാനത്ത് നടന്ന ചടങ്ങിൽ കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി, ഡെപ്യൂട്ടി എഡിറ്ററും തിരുവനന്തപുരം ബ്യൂറോ ചീഫുമായ എ.സി റെജി,​ സുശീൽ രാജിന്റെ ഭാര്യ പ്രമീള സുശീൽ, ബാബു സെബാസ്റ്റ്യൻ,​ മഞ്ജു പ്രകാശ് കുട്ടി,​ അപർണ പ്രകാശ് കുട്ടി തുടങ്ങിയവർ പങ്കെടുത്തു.

കാപ്ഷൻ: കേരളകൗമുദി പ്രതിഭ പുരസ്കാരം ആർ.സുശീൽ രാജിന് മന്ത്രി ജി.ആർ അനിൽ സമ്മാനിക്കുന്നു. സുശീൽ രാജിന്റെ ഭാര്യ പ്രമീള സുശീൽ, കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി, ഡെപ്യൂട്ടി എഡിറ്ററും തിരുവനന്തപുരം ബ്യൂറോ ചീഫുമായ എ.സി റെജി എന്നിവർ സമീപം

Advertisement
Advertisement