ഇരട്ട ഗോളടിച്ച് ക്രിസ്റ്റ്യാനോ

Thursday 13 June 2024 12:06 AM IST

ലിസ്ബൺ : യൂറോ കപ്പിന് മുന്നോടിയായി നടന്ന അന്താരാഷ്ട്ര സൗഹൃദമത്സരത്തിൽ പോർച്ചുഗൽ 3-0ത്തിന് അയർലാൻഡിനെ കീഴടക്കിയതപ്പോൾ ഇരട്ടഗോളുകളുമായി മിന്നിത്തിളങ്ങി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 18-ാം മിനിട്ടിൽ യാവോ ഫെലിക്സിലൂടെ മുന്നിലെത്തിയിരുന്ന പോർച്ചുഗലിനായി രണ്ടാം പകുതിയിലാണ് ക്രിസ്റ്റ്യാനോ രണ്ട് ഗോളുകളും നേടിയത്. 50-ാം മിനിട്ടിൽ ഒരു ഷോർട്ട് ഫ്രീ കിക്കിൽ നിന്നാണ് ക്രിസ്റ്റ്യാനോ ആദ്യ ഗോൾ നേടിയത്. 10 മിനിട്ടിനുശേഷം തകർപ്പനൊരു ഇടംകാലൻ ഷോട്ടിലൂടെ രണ്ടാം ഗോളും നേടി.

പോർച്ചുഗലിനായി ക്രിസ്റ്റ്യാനോ 207 മത്സരങ്ങളിൽ നിന്ന് നേടുന്ന 130-ാമത്തെ ഗോളാണിത്. ഇന്റർ നാഷണൽ ഫുട്ബാളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും ക്രിസ്റ്റ്യാനോ തന്നെ. ഈ യൂറോ കപ്പോടെ 39കാരനായ ക്രിസ്റ്റ്യാനോ അന്താരാഷ്‌ട്ര ഫുട്ബാളിൽ നിന്ന് വിരമിക്കുമെന്നാണ് കരുതുന്നത്.

Advertisement
Advertisement