നോട്ട് ബുക്കുകൾ നൽകി​ മെഡിട്രീന ചാരിറ്റബിൾ ഫൗണ്ടേഷൻ  

Thursday 13 June 2024 12:45 AM IST

കൊല്ലം: മെഡിട്രീന ചാരിറ്റബിൾ ഫൗണ്ടേഷൻ കൊല്ലം മങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടി​പ്പി​ച്ച സൗജന്യ പഠനോപകരണ വിതരണം ലോക പ്രശസ്ത ഇൻറ്റർവെൻഷണൽ കാർഡിയോളജിസ്റ്റും മെഡിട്രീന ഗ്രൂപ്പിന്റെ സാരഥിയും മങ്ങാട് സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയുമായ ഡോ. പ്രതാപ് കുമാർ നിർവഹിച്ചു.

സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ജില്ലയിലെ വിവിധ സർക്കാർ സ്കൂളുകളിൽ ആയിരക്കണക്കിന് നോട്ടുബുക്കുകളാണ് മെഡിട്രീന ചാരിറ്റബിൾ ഫൗണ്ടേഷൻ നൽകുന്നത്. കേരള ബാങ്ക് ഡയറക്ടറും പൂർവ വിദ്യാർത്ഥിയുമായ അഡ്വ. ജി​. ലാലു സംസാരി​ച്ചു. സ്‌കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ മെഡിട്രീന ഹോസ്പിറ്റൽ സി​.ഒ.ഒ രജിത് രാജൻ, ഡയറക്‌ടർ പ്രിൻസ്, ഹെഡ്മി​സ്ട്രസ് ശ്രീലത, അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement