ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എ.ഐ.എസ്.എഫ് മാർച്ച്
കൊല്ലം: നീറ്റ്- യു.ജി പരീക്ഷ ഫലത്തിലെ വ്യാപക ക്രമക്കേടിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ് ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തിയ കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് ഇ.കെ. സുധീർ ഉദ്ഘാടനം ചെയ്തു. എസ്.എഫ് ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് സുദർശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോബിൻ ജേക്കബ്, സംസ്ഥാന കമ്മിറ്റി അംഗം എസ്. സുജിത്ത് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് എം.ഡി. അജ്മൽ എന്നിവർ സംസാരിച്ചു. റാങ്ക് നേടിയ വിദ്യാർത്ഥികളുടെ മാർക്കിലുണ്ടായ അസ്വാഭാവികതയിൽ സമഗ്ര അന്വേഷണം നടത്തണമെന്നും നീറ്റ് പരീക്ഷ നടത്തിപ്പ് സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ച് വിദ്യാർഥികളുടെ ഭാവി തുലയ്ക്കുന്ന കേന്ദ്രസർക്കാരിന്റെ നിലപാടിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു. പ്രകടനത്തിനും യോഗത്തിനും നേതാക്കളായ പി.എൽ. വിനായക്, എം.ആർ. വിപിൻ, ബി.എസ്. അശ്വന്ത്, ആദർശ് മഠത്തിൽ, അക്ഷയ് ബാബു, പി ശിവപ്രസാദ്, ആൽവിൻ കുറുമ്പേലിൽ, അഭിജിത്ത്, സച്ചിൻ, അപർണ്ണ, അജന്യ, റാണ എന്നിവർ നേതൃത്വം നൽകി.