ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷ

Thursday 13 June 2024 1:01 AM IST

തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം മലബാർ ദേവസ്വം ബോർഡിലെ ക്ലർക്ക് (കാറ്റഗറി നം. 14/2023), ക്ലർക്ക് (കാറ്റഗറി നം. 15/2023), ക്ലർക്ക് (NCA- VISWAKARMA) (കാറ്റഗറി നം. 23/2023) തസ്തികകളലേക്കുള്ള ഒ.എം.ആർ പരീക്ഷ 23ന് രാവിലെ 10.30 മുതൽ 12.15 വരെ തിരുവനന്തപുരം, കോഴക്കോട് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.ഒ.എം.ആർ പരീക്ഷയെഴുതുന്ന ഭിന്നശേഷിക്കാരായ (40 ശതമാനത്തിനു മുകളിൽ) ഉദ്യോഗാർത്ഥികൾ, സ്‌ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ പരീക്ഷാ തീയതിക്ക് ഏഴുദിവസം മുമ്പ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ ഇ- മെയിൽ മുഖാന്തരം (kdrbtvm@gmail.com) അറിയിക്കണം.

ഹാൾ ടിക്കറ്റ്,​ മെഡിക്കൽ ബോർഡ് നൽകുന്ന നിശ്ചിത മാതൃകയിലുള്ള ഡിസബിലിറ്റി സർട്ടിഫിക്കറ്റിനൊപ്പം ബന്ധപ്പെട്ട സ്‌പെഷ്യാലിറ്റിയിലെ ഡോക്ടർമാർ 'എഴുതുവാൻ ബുദ്ധിമുട്ടുണ്ട്' എന്ന് വ്യക്തമാക്കിയ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കുന്ന ഉദ്യോഗാർഥികളുടെ അപേക്ഷകൾ മാത്രമേ പരിഗണിക്കൂ. വിവരങ്ങൾക്ക്: www.kdrb.kerala.gov.in.

Advertisement
Advertisement