വീണ്ടും വിശദീകരണവുമായി എൻ.ടി.എ

Thursday 13 June 2024 1:09 AM IST

ന്യൂഡൽഹി: നീറ്റ് യു.ജി ഫലത്തിലെ അപാകത സംബന്ധിച്ച് വിമർശനം ശക്തമാകവെ വീണ്ടും വിശദീകരണവുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ).

പരീക്ഷാർത്ഥികളുടെ എണ്ണം കൂടിയതു കാരണമാണ് 67 പേർക്ക് മുഴുവൻ മാർക്കായ 720 ലഭിച്ചതെന്നാണ് വിശദീകരണം. 2023ലെ 20,38,596 വിദ്യാർത്ഥികളുടെ സ്ഥാനത്ത് ഇക്കുറി 23,33,297 പേർ പരീക്ഷ എഴുതി. സമയനഷ്ടത്തിന് പരിഹാരം എന്ന നിലയ്ക്കാണ് രണ്ട് പേർക്ക് 718, 719 എന്നിങ്ങനെ മാർക്ക് നൽകിയത്.

ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള ആരോപണങ്ങൾക്കും ഏജൻസി വിശദീകരണം നൽകുന്നുണ്ട്.

Advertisement
Advertisement