ജല അതോറിട്ടിയുടെ 40 ശതമാനം ജല വിതരണത്തിനും വരുമാനമില്ല

Thursday 13 June 2024 1:16 AM IST

തിരുവനന്തപുരം: ജലഅതോറിട്ടി വിതരണം ചെയ്യുന്ന ജലത്തിന്റെ 35-40 ശതമാനത്തിനും വരുമാനമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. പൈപ്പ് ചോർച്ച, മീറ്റർ തകരാർ, മോഷണം തുടങ്ങിയവയും ഇതിലുൾപ്പെടുന്നു. ഒരുകിലോലിറ്റർ കുടിവെള്ളത്തിന് 5.02 രൂപ അതോറിട്ടിക്ക് നഷ്ടമാണ്. ശുദ്ധീകരണ - വിതരണ ചെലവിനേക്കാൾ കുറഞ്ഞതുകയ്ക്കുള്ള വിതരണം പ്രതികൂലമായി ബാധിക്കുന്നുണ്ട്. കടലാക്രമണഭീഷണി രൂക്ഷമായ 10 ഹോട്ട് സ്‌പോട്ടുകൾ (കൊല്ലംകോട്, ശംഖുംമുഖം, ആലപ്പാട്, ഒറ്റമശേരി, ചെല്ലാനം, കൊടുങ്ങല്ലൂർ, പൊന്നാനി, കാപ്പാട്, തലശേരി, വലിയപറമ്പ)​ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Advertisement
Advertisement