നീറ്റ്: അന്വേഷണം ആവശ്യപ്പെട്ടെന്ന് മന്ത്രി ബിന്ദു

Thursday 13 June 2024 1:19 AM IST

തിരുവനന്തപുരം: നീറ്റ് പരീക്ഷയിൽ ക്രമക്കേട് സംബന്ധിച്ച് പരാതി ഉയർന്ന സാഹചര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്ത് നൽകിയതായി മന്ത്രി ആർ. ബിന്ദു നിയമസഭയെ അറിയിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പരീക്ഷ നടത്തുന്നത്. മെഡിക്കൽ പ്രവേശന പരീക്ഷയുടെ വിശ്വാസ്യത ഉറപ്പുവരുത്തേണ്ടതുണ്ട്. 2016 മുതൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രവേശനം കേന്ദ്ര പട്ടിക അടിസ്ഥാനമാക്കിയാണ് നടത്തുന്നതെന്ന് പി.സി വിഷ്ണുനാഥിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.

Advertisement
Advertisement