ലൈഫ് മിഷൻ ധനസഹായ വർദ്ധന പരിഗണനയിൽ: മന്ത്രി രാധാകൃഷ്ണൻ

Thursday 13 June 2024 1:21 AM IST

തിരുവനന്തപുരം: ലൈഫ് മിഷനിലൂടെ പട്ടികജാതി വിഭാഗങ്ങൾക്ക് നൽകുന്ന ധനസഹായം വർദ്ധിപ്പിക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. പട്ടികജാതിയിൽ 49729ഉം പട്ടികവർഗങ്ങൾക്കായി 49,994 ഉം വീടുകൾ നിർമ്മിച്ചു. ലൈഫ് മിഷനിൽ നാലുലക്ഷമാണ് നൽകുന്നത്. ദുർഘട മേഖലകളിൽ ആറുലക്ഷമാക്കി. നിർമ്മാണം പൂർത്തിയാക്കാത്ത പട്ടികജാതിക്കാർക്ക് രണ്ടുലക്ഷവും പട്ടികവർഗക്കാർക്ക് രണ്ടര ലക്ഷവും നൽകുന്ന സേഫ് പദ്ധതിയും നടപ്പാക്കുന്നുണ്ട്.

691 വിദ്യാർത്ഥികളെ വിദേശ ഉപരിപഠനത്തിനയച്ചു. പാരമെഡിക്കൽ കോഴ്സ് പൂർത്തിയാക്കിയ 250 എസ്.ടി,​ 800 എസ്.സി വിഭാഗക്കാരെ നിയമിച്ചു. വിദ്യാർത്ഥികൾക്കുള്ള ഇ–ഗ്രാന്റ് കുടിശ്ശിക കൊടുക്കും. 1119ആദിവാസികളിൽ മേഖലകളിൽ ഇടങ്ങളിൽ ഇന്റർനെറ്റെത്തിച്ചു. തീവ്രതകുറഞ്ഞ അരിവാൾ രോഗബാധിതർക്കുള്ള പെൻഷൻ പുനഃസ്ഥാപിക്കുന്നത് പരിശോധിക്കും.

ഡയാലിസിസ് സെന്റർ,ആയുർവേദചികിത്സ,ജെറിയാട്രിക് യൂണിറ്റ് തുടങ്ങിയവയെല്ലാം ദേവസ്വംബോർഡുകൾ നടപ്പാക്കുന്നുണ്ട്. എൽദോസ് കുന്നിപ്പള്ളി, സണ്ണി ജോസഫ്, മാത്യു കുഴൽനാടൻ, ശാന്തകുമാരി, സനീഷ്‌കുമാർ ജോസഫ്, എം. ഷംസുദീൻ തുടങ്ങിയവരുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.

Advertisement
Advertisement