എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിനുള്ളിൽ പുകവലിച്ചു; എറണാകുളം സ്വദേശി പിടിയിൽ
Thursday 13 June 2024 8:45 AM IST
കൊച്ചി: എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിനുള്ളിൽ പുകവലിച്ച എറണാകുളം സ്വദേശി പിടിയിൽ. അബുദബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ യാത്രക്കാരനായിരുന്ന എറണാകുളം കടമക്കുടി സ്വദേശി ജോബ് ജെറിയാണ് അറസ്റ്റിലായത്.
പുകവലിക്കരുതെന്ന് എയർഹോസ്റ്റ്സ് നിർദേശിച്ചിട്ടും ഇയാൾ അനുസരിച്ചില്ലെന്നാണ് വിവരം. തുടർന്ന് പെെലറ്റ് വിമാനത്താവളത്തിലെ സുരക്ഷാവിഭാഗത്തിന് രേഖാമൂലം പരാതി നൽകി. വിമാനം നെടുമ്പാശ്ശേരിയിലെത്തിയതിന് പിന്നാലെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.