കുവൈറ്റ് മാംഗഫ് ദുരന്തം; തീപിടിത്തത്തിൽ മരിച്ച 14 മലയാളികളെ തിരിച്ചറിഞ്ഞു, ഒരാളെ കാണാനില്ലെന്ന് പരാതി

Thursday 13 June 2024 10:45 AM IST

കു​വൈ​റ്റ്സി​റ്റി​:​ ​​ ​കു​വൈ​റ്റി​ലെ​ ​അ​ഹ്‌​മ്മ​ദി​ ​ഗ​വ​ർ​ണ​റേ​റ്റി​ലെ​ ​മാം​ഗ​ഫി​ലെ കമ്പനി ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച 14 മലയാളികളെ തിരിച്ചറിഞ്ഞു. തീപിടിത്തത്തിൽ 49 പേ‌ർ മരിച്ചതായാണ് വിവരം. ഇതിൽ 41 പേരുടെ മരണം സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ വ്യോമസേനാ വിമാനത്തിൽ നാട്ടിലെത്തിക്കും.


കൊ​ല്ലം​ ​ശൂ​ര​നാ​ട് ​നോ​ർ​ത്ത് ഷെ​മീ​ർ​ ​(30​),​ കോ​ട്ട​യം​ ​പാ​മ്പാ​ടി​ ​സ്റ്റെ​ഫി​ൻ​ ​എ​ബ്ര​ഹാം​ ​സാ​ബു​ ​(30​),​ ​തൃ​ക്ക​രി​പ്പൂ​ർ​ ​പി​ലി​ക്കോ​ട് ​എ​ര​വി​ൽ​ ​തെ​ക്കു​മ്പാ​ടെ​ ​കേ​ളു​ ​പൊ​ന്മ​ലേ​രി​ ​(55​),​ ​പ​ന്ത​ളം​ ​മു​ടി​യൂ​ർ​ക്കോ​ണം​ ​ഐ​രാ​ണി​ക്കു​ഴി​ ​ആ​കാ​ശ് എസ്. നാ​യ​ർ​ ​(32​),​ ​പ​ത്ത​നം​തി​ട്ട​ ​വാ​ഴ​മു​ട്ടം​ ​പി.​വി.​ ​മു​ര​ളീ​ധ​ര​ൻ​ ​(54​),​ പു​ന​ലൂ​ർ​ ​ന​രി​ക്ക​ൽ​ ​സാ​ജ​ൻ​ ​ജോ​ർ​ജ് ​(28​),​ ​ലൂ​ക്കോ​സ് ​വ​ട​ക്കോ​ട്ട് (സാബു, 48)​ ​(​കൊ​ല്ലം​),​ ​സ​ജു​ ​വ​ർ​ഗീ​സ് (​കോ​ന്നി, 56​),​ ​ര​ഞ്ജി​ത്ത് ​കു​ണ്ട​ടു​ക്കം​ ​(​കാസർകോട്,34​),​ തിരുവല്ല മേപ്രാൽ ചിറയിൽ കുടുംബാംഗം തോമസ് ഉമ്മൻ (37), ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ ശ്രീഹരി പ്രദീപ് (27), മലപ്പുറം സ്വദേശികളാ യ തിരൂർ കൂട്ടായി കോതപറമ്പ് കുപ്പന്റെ‌പുരക്കൽ നൂഹ് (40), പുലാമന്തോൾ തിരുത്ത് സ്വദേശി എം പി ബാഹുലേയൻ (36), കണ്ണൂർ ധർമ്മടം സ്വദേശി വിശ്വാസ് കൃഷ്ണൻ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.

ദുരന്തത്തിന് പിന്നാലെ തൃശൂർ സ്വദേശിയെ കാണാനില്ലെന്നും പരാതി ഉയരുകയാണ്. ചാവക്കാട് സ്വദേശി ബിനോയ് തോമസിനെയാണ് കാണാനില്ലെന്ന് കുടുംബം പറയുന്നത്. അപകടം നടന്ന ഫ്ളാറ്റിൽ ഇദ്ദേഹം ഉണ്ടായിരുന്നതായാണ് വിവരം. നാലുദിവസം മുൻപാണ് ബിനോയ് കുവൈറ്റിലെത്തിയത്. തീപിടിത്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 50ൽ അധികം പേരിൽ മുപ്പതോളം പേർ മലയാളികളാണ്.

അപകടത്തിൽ മരിച്ച ചിലരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയായതിനാൽ ഡിഎൻഎ പരിശോധന നടത്തുമെന്ന് കേന്ദ്രമന്ത്രി കീർത്തി വർധൻ വ്യക്തമാക്കി. മൃതദേഹങ്ങൾ വ്യോമസേനയുടെ വിമാനത്തിൽ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement