ടിക്കറ്റിൽ നാലിരട്ടി വർദ്ധന: പ്രവാസികളെ കൊള്ളയടിച്ച് വിമാനക്കമ്പനികൾ

Friday 14 June 2024 12:00 AM IST

മലപ്പുറം: പെരുന്നാൾ അവധി ലക്ഷ്യമിട്ട് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് നാലിരട്ടിയിലധികം വർദ്ധിപ്പിച്ചതോടെ പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്ര പ്രതിസന്ധിയിൽ. ഗൾഫിൽ കൊടുംചൂടായതിനാൽ കൂടുതൽ പേർ നാട്ടിലെത്താനുള്ള തയ്യാറെടുപ്പിലായിരുന്നു.

കുവൈറ്റ്,​സൗദി അറേബ്യ,യു.എ.ഇ,​ഖത്തർ സെക്ടറുകളിലാണ് നിരക്ക് വർദ്ധനവ് കൂടുതൽ. എയർഇന്ത്യ എക്‌സ്‌പ്രസിൽ നാലംഗ കുടുംബത്തിന് കുവൈറ്റിൽ നിന്ന് കേരളത്തിലെത്താൻ രണ്ട് ലക്ഷത്തിലധികം രൂപ വേണം. 55,000 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. അതേസമയം​ കേരളത്തിൽ നിന്ന് കുവൈറ്റിലേക്ക് 10,​000 രൂപയ്‌ക്കും ടിക്കറ്റുണ്ട്.

ഗ്രൂപ്പ് ടിക്കറ്റിന്റെ മറവിൽ ട്രാവൽ ഏജൻസികൾ കൂട്ടത്തോടെ ബുക്ക് ചെയ്‌തതും നിരക്ക് വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. വിമാനക്കമ്പനികൾ മാസങ്ങൾക്ക് മുമ്പേ ഏജൻസികളുമായി നിരക്കിൽ ധാരണയുണ്ടാക്കി, ഗ്രൂപ്പ് ടിക്കറ്റിന്റെ മറവിൽ ടിക്കറ്റുകൾ മറിച്ചുനൽകും. ഇതോടെ വെബ്സൈറ്റുകളിൽ ടിക്കറ്റുകളുടെ എണ്ണം കുറയുകയും ആവശ്യക്കാർ കൂടുകയും ചെയ്യും. ശേഷിക്കുന്ന ടിക്കറ്റുകളിൽ കമ്പനികൾക്ക് തോന്നിയപോലെ നിരക്ക് കൂട്ടാം. പൂഴ്‌ത്തിവച്ച ടിക്കറ്റുകൾ സീസൺ ആരംഭിക്കുമ്പോൾ ഏജൻസികൾ കൊള്ളനിരക്കിൽ വിൽക്കും.

ഈ മാസം 16 വരെയുള്ള നിരക്ക്

(എയർഇന്ത്യ എക്‌സ്‌പ്രസ്)


കുവൈറ്റ് - കോഴിക്കോട് ......................... 53,​000 - 55,​000

കോഴിക്കോട് - കുവൈറ്റ് .......................... 10,​000 - 12,​000

ജിദ്ദ -കോഴിക്കോട് ....................................... 54,000 - 58,​000

കോഴിക്കോട് - ജിദ്ദ ....................................... 12,​650 - 13,​600

ദുബായ് - കോഴിക്കോട് ............................... 33,000 - 43,​500

കോഴിക്കോട് -ദുബായ് .............................. 6,900 - 7,300

അബുദാബി - കൊച്ചി .................................. 28,500 - 30,500

കൊച്ചി - അബുദാബി .................................. 8,500 - 9,700

ദോഹ - കൊച്ചി ............................................. 49,500 - 54,000

കൊച്ചി - ദോഹ ............................................. 9,500 - 12,000

അബുദാബി - തിരുവനന്തപുരം ................ 35,000 - 37,000

തിരുവനന്തപുരം - അബുദാബി ................ 11,500 - 12,500

ഷാർജ -കണ്ണൂർ............................................. 23,000 - 24,500

കണ്ണൂർ - ഷാർജ ............................................ 8,​000 - 9,​900

Advertisement
Advertisement