കേരളസർവകലാശാല
പരീക്ഷ കേന്ദ്രത്തിൽ മാറ്റം
ബി.എസ്സി ആന്വൽ സ്കീം പാർട്ട് I & II മേഴ്സിചാൻസ് പരീക്ഷയ്ക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, എം.ജി കോളേജ്, ഗവൺമെന്റ് ആർട്സ് കോളേജ്, വഴുതയ്ക്കാട് ഗവൺമെന്റ് വിമൻസ് കോളേജ്, ചെമ്പഴന്തി എസ്.എൻ. കോളേജ്, കാട്ടാക്കട ക്രിസ്ത്യൻ കോളേജ്, വർക്കല എസ്.എൻ. കോളേജ് എന്നിവിടങ്ങൾ പരീക്ഷ കേന്ദ്രമായി അപേക്ഷിച്ചവർ കാര്യവട്ടം ക്യാമ്പസ്സിലെ വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെ പരീക്ഷ എഴുതേണ്ടതും അഞ്ചൽ സെന്റ് ജോൺസ് കോളേജ്, കൊട്ടിയം എം.എം.എൻ.എസ്.എസ്. കോളേജ്, ചവറ ബി.ജെ.എം. ഗവൺമെന്റ് കോളേജ്, കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ്, പുനലൂർ എസ്.എൻ. കോളേജ്, കരക്കോട് ടി.കെ.എം.
ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നിവിടങ്ങൾ പരീക്ഷ കേന്ദ്രമായി അപേക്ഷിച്ചവർ കൊല്ലം എസ്.എൻ.
കോളേജിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെ പരീക്ഷ എഴുതേണ്ടതും, പന്തളം എൻ.എസ്.എസ്.
കോളേജ്, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ്, കായംകുളം എം.എസ്.എം. കോളേജ് എന്നിവിടങ്ങൾ
പരീക്ഷ കേന്ദ്രമായി അപേക്ഷിച്ചവർ ആലപ്പുഴ എസ്.ഡി. കോളേജിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി
അവിടെത്തന്നെ പരീക്ഷ എഴുതേണ്ടതുമാണ്.
ടൈംടേബിൾ
കാര്യവട്ടം യൂണവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് നടത്തിയ അഞ്ചാം സെമസ്റ്റർ ബി.ടെക്. (2018 സ്കീം - സപ്ലിമെന്ററി) ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ വെബ്സൈറ്റിൽ.
കാര്യവട്ടം യൂണവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് നടത്തിയ ഏഴാം സെമസ്റ്റർ ബി.ടെക്. (2018 സ്കീം - സപ്ലിമെന്ററി) ഇൻഫർമേഷൻ ടെക്നോളജി & കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ വെബ്സൈറ്റിൽ.
അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ./ബി.കോം./ബി.ബി.എ. എൽ എൽ.ബി. (റെഗുലർ/ സപ്ലിമെന്ററി/മേഴ്സിചാൻസ്) പരീക്ഷ ടൈംടേബിൾ വെബ്സൈറ്റിൽ.
കണ്ണൂർ സർവകലാശാല ടൈംടേബിൾ
ജൂലായ് 10ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.എസ്സി അപ്ലൈഡ് സൈക്കോളജി (ഏപ്രിൽ 2024) പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ.
എം.എഡ് പ്രവേശനം
സ്കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസിൽ നടത്തുന്ന എം.എഡ് പ്രോഗ്രാമിലേക്ക് (2024 -25 അഡ്മിഷൻ) ജൂലായ് 20 വരെ അപേക്ഷ സമർപ്പിക്കാം.
എം.ജി സർവകലാശാല പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റർ എം.എഡ് (സ്പെഷ്യൽ എഡ്യൂക്കേഷൻ ഇന്റലക്ച്വൽ ഡിസെബിലിറ്റി 2023 അഡ്മിഷൻ റഗുലർ 2021, 2022 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷ ജൂലായ് 1 ന് ആരംഭിക്കും.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ എം.എ വയലിൻ, ചെണ്ട, മൃദംഗം, മ്യൂസിക് വോക്കൽ (സി.എസ്.എസ് 2022 അഡ്മിഷൻ റഗുലർ, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഏപ്രിൽ 2024) പരീക്ഷകളുടെ പ്രാക്ടിക്കൽ, പ്രോജക്ട്, കോംപ്രിഹെൻസിവ് വൈവവോസി പരീക്ഷകൾ 19, 20, 25, ജൂലായ് 3 തീയതികളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ നടക്കും.
നാലാം സെമസ്റ്റർ എം.എ മൾട്ടിമീഡിയ, ആനിമേഷൻ, ഗ്രാഫിക് ഡിസൈൻ, സിനിമ ആൻഡ് ടെലിവിഷൻ, പ്രിന്റ് ആൻഡ് ഇലക്ട്രോണിക് ജേണലിസം (2022 അഡ്മിഷൻ റഗുലർ, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് സി.എസ്.എസ് ഏപ്രിൽ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 18 മുതൽ നടക്കും.
നാലാം സെമസ്റ്റർ എം.എഡ് സ്പെഷ്യൽ എജ്യുക്കേഷൻ ഇന്റലക്ച്വൽ ഡിസെബിലിറ്റി (2022 അഡ്മിഷൻ റഗുലർ ജൂൺ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 19 ന് മൂവാറ്റുപുഴ നിർമല സദൻ ട്രെയിനിംഗ് കോളേജ് ഫോർ സ്പെഷ്യൽ എജ്യുക്കേഷനിൽ നടക്കും.