പി.എസ്.സി അറിയിപ്പുകൾ

Friday 14 June 2024 12:00 AM IST

എൽ.പി/യു.പി അദ്ധ്യാപകർ: അപേക്ഷിക്കാനവസരം


വിദ്യാഭ്യാസ വകുപ്പിൽ എൽ.പി/ യു.പി സ്‌കൂൾ അദ്ധ്യാപക (കാറ്റഗറി നമ്പർ 707/2023, 709/2023, 212/2023, 213/2023, 214/2023, 215/2023, 491/2023, 513/2023, 514/2023, 591/2023, 610/2023) തസ്തികയുടെ കൂട്ടിച്ചേർക്കൽ വിജ്ഞാപന പ്രകാരം 16 വരെ അപേക്ഷിക്കാം. സെക്കൻഡറി/ഹയർ സെക്കൻഡറി തലങ്ങളിൽ മലയാളം പഠിക്കാത്തവർക്കും 2023 ഫെബ്രുവരി 24ന് മുമ്പ് ട്രെയിനിംഗ് യോഗ്യത കരസ്ഥമാക്കിയവർക്കും ബന്ധപ്പെട്ട കോഴ്സുകളിൽ പ്രവേശനം നേടിയവർക്കുമാണ് അവസരം.

അഭിമുഖം

മലപ്പുറം ജില്ലയിൽ ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 714/2022) തസ്തികയിലേക്ക് 19, 20, 21, 26, 27 തീയതികളിൽ പി.എസ്.സി മലപ്പുറം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.


മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജനറൽ സർജറി (കാറ്റഗറി നമ്പർ
345/2023) തസ്തികയിലേക്ക് 20, 21, 26, 27 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ
അഭിമുഖം (ഒന്നാംഘട്ടം) നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ- 10 വിഭാഗവുമായി ബന്ധപ്പെടണം (0471
2546364).


തിരുവനന്തപുരം ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 721/2022)
തസ്തികയിലേക്ക് 26, 27 തീയതികളിൽ രാവിലെ 9.30നും ഉച്ചയ്ക്ക് 12നും 28ന്

രാവിലെ 9.30നും പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.


പ്രമാണപരിശോധന

ആരോഗ്യ വകുപ്പിൽ സ്റ്റേറ്റ് മാസ് എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ (കാറ്റഗറി നമ്പർ 53/2021)
തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്കായി 18ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ-1 സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546325).


ഡിക്‌റ്റേഷൻ കം ട്രാൻസ്‌ക്രിപ്ഷൻ പരീക്ഷ

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (വിമുക്തഭടൻമാർ മാത്രം) (കാറ്റഗറി നമ്പർ 396/2020,
397/2020) തസ്തികയിലേക്ക് 24ന് രാവിലെ 9.30 മുതൽ 11.05 വരെ ഡിക്‌റ്റേഷൻ കം
ട്രാൻസ്‌ക്രിപ്ഷൻ പരീക്ഷ നടത്തും.

ഒ.എം.ആർ പരീക്ഷ

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ ഓഫീസ് അറ്റൻഡന്റ് ഗ്രേഡ് 2/മെസ്സഞ്ചർ/നൈറ്റ്
വാച്ച്മാൻ (കാറ്റഗറി നമ്പർ 698/2022) തസ്തികയിലേക്ക് 25ന് രാവിലെ 7.15 മുതൽ
9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

Advertisement
Advertisement