പി.എൻ.പണിക്കർ അനുസ്മരണം

Friday 14 June 2024 12:00 AM IST

തിരുവനന്തപുരം: 29-ാമത് പി.എൻ പണിക്കർ അനുസ്മരണവും ദേശീയ വായന / ഡിജിറ്റൽ വായനാദിനാഘോഷവും വായനാദിനമായ ജൂൺ 19ന് രാവിലെ 10.30 ന് സെന്റ് ജോസഫ് സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. കുട്ടികൾ വായനാദിന പ്രതിജ്ഞ ചൊല്ലും. ദേശീയ തലത്തിൽ അംഗീകാരം ലഭിച്ച അദ്ധ്യാപകരെ ആദരിക്കും. വിദ്യാർത്ഥികൾ വായനാനുഭവം പങ്കുവയ്ക്കും. ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടികളിൽ വായന, ക്വിസ് മത്സര വിജയിക്ക് ഒരു ലക്ഷം രൂപയും പുസ്തകങ്ങളും സമ്മാനം ലഭിക്കും. കുട്ടികൾക്ക് കവിത, ഉപന്യാസം, പദമത്സരം, ചിത്രരചന തുടങ്ങിയ മത്സരങ്ങളും കൂട്ടയോട്ടം, ചർച്ചാ യോഗങ്ങൾ, സെമിനാറുകൾ എന്നിവയും സംഘടിപ്പിക്കും. തിരുവനന്തപുരം പൂജപ്പുര അക്ഷര ഗുരു സന്നിധിയിൽ ജൂൺ 19 മുതൽ ജൂലായ് 18 വരെ നടക്കുന്ന വിവിധ ചർച്ചാ യോഗങ്ങളിൽ വിദഗ്ദ്ധർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

ടൈ​പ്പ് 1​ ​പ്ര​മേ​ഹ​മു​ള്ള​വ​ർ​ക്ക്മു​ൻ​ഗ​ണന

തി​രു​വ​ന​ന്ത​പു​രം​:​ ​ടൈ​പ്പ് 1​ ​പ്ര​മേ​ഹ​മു​ള്ള​വ​ർ​ക്കും​ ​ഈ​ ​അ​സു​ഖ​മു​ള്ള​ ​കു​ട്ടി​ക​ളു​ടെ​ ​മാ​താ​പി​താ​ക്ക​ൾ​ക്കും​ ​സ​ർ​ക്കാ​ർ​ ​സ​ർ​വീ​സി​ൽ​ ​നി​യ​മ​ന​ത്തി​ലും​ ​സ്ഥ​ലം​മാ​റ്റ​ത്തി​ലും​ ​മു​ൻ​ഗ​ണ​ന​ ​ന​ൽ​കും.​ ​സെ​റി​ബ്ര​ൽ​ ​പാ​ൾ​സി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ച​ല​ന​വൈ​ക​ല്യം,​ ​ഭേ​ദ​മാ​യ​ ​കു​ഷ്ഠം,​ ​അ​സാ​ധാ​ര​ണ​മാ​യ​ ​പൊ​ക്ക​ക്കു​റ​വ്,​ ​ആ​സി​ഡ് ​ആ​ക്ര​മ​ണ​ത്തി​നു​ ​വി​ധേ​യ​രാ​യ​വ​ർ,​ ​പേ​ശീ​സം​ബ​ന്ധ​മാ​യ​ ​അ​സു​ഖ​മു​ള്ള​വ​ർ​ ​എ​ന്നി​വ​ർ​ക്കു​ള്ള​ ​മു​ൻ​ഗ​ണ​ന​യാ​ണ് ​ഇ​നി​ ​ടൈ​പ്പ് 1​ ​പ്ര​മേ​ഹ​മു​ള്ള​വ​ർ​ക്കും​ ​ല​ഭി​ക്കു​ക​യെ​ന്ന് ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വി​ൽ​ ​വ്യ​ക്ത​മാ​ക്കി.​ ​ഓ​ട്ടി​സം,​ ​സെ​റി​ബ്ര​ൽ​ ​പാ​ൾ​സി​ ​എ​ന്നീ​ ​രോ​ഗ​ങ്ങ​ളു​ള്ള​ ​കു​ട്ടി​ക​ളു​ടെ​ ​മാ​താ​പി​താ​ക്ക​ൾ​ക്കും​ ​ഈ​ ​മു​ൻ​ഗ​ണ​ന​ ​ന​ൽ​കി​യി​രു​ന്നു.

'​ലി​റ്റി​ൽ​ ​കൈ​റ്റ്സ്"​ ​പ​രീ​ക്ഷ​ ​നാ​ളെ

തി​രു​വ​ന​ന്ത​പു​രം​ ​:​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്റെ​ ​ലി​റ്റി​ൽ​ ​കൈ​റ്റ്സ് ​ഐ.​ടി​ ​ക്ല​ബി​ലേ​ക്ക് ​എ​ട്ടാം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ​ ​നി​ന്ന് ​അം​ഗ​ങ്ങ​ളെ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള​ ​അ​ഭി​രു​ചി​ ​പ​രീ​ക്ഷ​ ​നാ​ളെ​ ​ന​ട​ക്കും.​ 2057​ ​യൂ​ണി​റ്റു​ക​ളി​ൽ​ ​നി​ന്നാ​യി​ 148618​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​ഓ​രോ​ ​യൂ​ണി​റ്റി​ലും​ ​അ​ഭി​രു​ചി​ ​പ​രി​ക്ഷ​യി​ൽ​ ​മി​ക​ച്ച​ ​നി​ല​വാ​രം​ ​പു​ല​ർ​ത്തു​ന്ന​ 20​ ​മു​ത​ൽ​ 40​ ​വ​രെ​ ​കു​ട്ടി​ക​ൾ​ക്കാ​ണ് ​ലി​റ്റി​ൽ​ ​കൈ​റ്റ്സി​ൽ​ ​അം​ഗ​ത്വം​ ​ല​ഭി​ക്കു​ന്ന​ത്.​ ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ​ ​ലി​റ്റി​ൽ​ ​കൈ​റ്റ്സ് ​ക​രി​ക്കു​ലം​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​ ​പ്ര​വ​ർ​ത്ത​നം​ ​എ​ട്ട്,​ ​ഒ​ൻ​പ​ത്,​ ​പ​ത്ത് ​ക്ലാ​സു​ക​ളി​ലാ​യി​ ​പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് ​ഗ്രേ​ഡ് ​സ​ർ​ട്ടി​ഫി​ക്ക​റ്റും​ ​ഇ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​പ​രീ​ക്ഷ​യ്ക്ക് ​ഗ്രേ​സ് ​മാ​ർ​ക്കും​ ​പ്ല​സ് ​വ​ൺ​ ​പ്ര​വേ​ശ​ന​ത്തി​ന് ​ബോ​ണ​സ് ​പോ​യി​ന്റും​ ​ല​ഭി​ക്കും.

Advertisement
Advertisement