വ്ലോഗർമാർ  ചെറുപ്പക്കാരെ സ്വാധീനിക്കും വാഹനങ്ങളിലെ നിയമലംഘനം: കർശന നടപടിയെന്ന് സർക്കാർ

Friday 14 June 2024 12:00 AM IST

കൊച്ചി: വാഹനങ്ങളുടെ രൂപമാറ്റവും അനാവശ്യ ലൈറ്റുകൾ സ്ഥാപിക്കലുമടക്കം നിയമലംഘനങ്ങൾക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതിയെ സർക്കാർ അറിയിച്ചു. രൂപം മാറ്റിയ വാഹനങ്ങൾ അപകടകരമായി ഓടിക്കുന്നതും സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്യുന്നതും തടയും. വ്ലോഗർമാരുടെ നിയമലംഘന വിഡിയോകൾ യൂട്യൂബിൽനിന്ന് നീക്കാൻ യുട്യൂബ് മോഡറേഷൻ ടീമിന് ഗതാഗത കമ്മിഷണർ കത്ത് എഴുതിയിട്ടുണ്ട്.

ഇത്തരം വീഡിയോകളെക്കുറിച്ച് കേന്ദ്രഗതാഗത സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെന്നും വിശദീകരണത്തിന് സമയം വേണമെന്നും കേന്ദ്ര സർക്കാരിന്റെ അഭിഭാഷകനും അറിയിച്ചു.

രൂപമാറ്റം വരുത്തിയ വാഹനങ്ങൾ സമൂഹസുരക്ഷയ്ക്കു ഭീഷണിയാകുന്നതിനൊപ്പം വ്ലോഗർമാരുടെ പോസ്റ്റുകൾ ചെറുപ്പക്കാരെ സ്വാധീനിക്കുമെന്നും ഓർമ്മിപ്പിച്ച കോടതി, ഡ്രൈവർമാരുടെ ക്യാബിനിൽ കയറി വീഡിയോ എടുക്കാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി.
കാറിൽ ടാർപോളിൻ ഷീറ്റുകൊണ്ട് നീന്തൽക്കുളമൊരുക്കിയ വ്‌ളോഗർ സഞ്ജു ടെക്കിക്കെതിരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സർക്കാർ സമർപ്പിച്ചു. നിയമലംഘകരെ പിടികൂടാൻ റോഡ് സുരക്ഷാ കമ്മിഷന്റെ ചുമതല വഹിക്കുന്ന ഗതാഗത കമ്മിഷണർ നടപടിയാരംഭിച്ചതായും അറിയിച്ചു.

സഞ്ജു ടെക്കിക്കും കൂട്ടാളികൾക്കുമെതിരെ സ്വമേധയാ എടുത്ത കേസ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് 25ന് വീണ്ടും പരിഗണിക്കും.

കോളേജുകളിൽ

അഭ്യാസം വേണ്ട
രൂപമാറ്റം വരുത്തിയ വാഹനങ്ങൾ കോളേജുകളിൽ കൊണ്ടുവന്ന് വിദ്യാർത്ഥികൾ പ്രകടനം നടത്തുന്നത് തടയണമെന്നും കോടതി നിർദ്ദേശിച്ചു. എൽ.ഇ.ഡി.ലൈറ്റുകളടക്കം സ്ഥാപിച്ച വാഹനങ്ങളിൽ വിനോദയാത്ര അനുവദിക്കരുത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ അടക്കമുള്ളവരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട ഹർജിയും ഇതോടൊപ്പം പരിഗണിച്ചു. എൽ.ഇ.ഡി, ലേസർ ലൈറ്റുകളും മറ്റും ഘടിപ്പിക്കുന്ന തീർത്ഥാടക വാഹനങ്ങൾക്കെതിരെ പത്തനംതിട്ട പൊലീസ് മേധാവി നടപടിയെടുക്കുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു.

പ്ര​വാ​സി​ ​സം​ഗ​മംആ​ലോ​ച​നാ​യോ​ഗം

ശി​വ​ഗി​രി​ ​:​ ​സെ​പ്തം​ബ​ർ​ 16,​ 17​ ​തീ​യ​തി​ക​ളി​ൽ​ ​ശി​വ​ഗി​രി​യി​ൽ​ ​ന​ട​ത്തു​ന്ന​ ​പ്ര​വാ​സി​ ​സം​ഗ​മ​ത്തി​ന്റെ​ ​ര​ണ്ടാം​ഘ​ട്ട​ ​ആ​ലോ​ച​നാ​ ​യോ​ഗം​ 16​ന് ​രാ​വി​ലെ​ 10​ന് ​ക​ഴ​ക്കൂ​ട്ടം​ ​ഇ​ൻ​ഫോ​സി​സി​ന് ​എ​തി​ർ​വ​ശ​മു​ള്ള​ ​ഫ്ള​മിം​ഗോ​ ​ഇ​ൻ​ ​ഹോ​ട്ട​ലി​ന്റെ​ ​കോ​ൺ​ഫ​റ​ൻ​സ് ​ഹാ​ളി​ൽ​ ​ചേ​രും.​ ​ബ​ന്ധ​പ്പെ​ട്ട​വ​രും​ ​ത​ത്പ​ര​രാ​യ​ ​മ​റ്റു​ ​പ്ര​വാ​സി​ക​ളും​ ​പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ​ശി​വ​ഗി​രി​മ​ഠം​ ​അ​റി​യി​ച്ചു.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​പി.​ ​ആ​ർ.​ഒ​-​ 9447551499.

ഗു​രു​വി​ജ്ഞാ​ന​ ​സ​ര​ണി
സ​ത്സം​ഗം

തൃ​പ്പൂ​ണി​ത്തു​റ​:​ ​ശി​വ​ഗി​രി​മ​ഠം​ ​ശാ​ഖാ​സ്ഥാ​പ​ന​മാ​യ​ ​ഏ​രൂ​ർ​ ​ശ്രീ​ന​ര​സിം​ഹാ​ശ്ര​മ​ത്തി​ൽ​ ​പ്ര​തി​മാ​സ​ ​സ​ത്സം​ഗം​ ​-​ ​ഗു​രു​വി​ജ്ഞാ​ന​സ​ര​ണി​ 16​ന് ​രാ​വി​ലെ​ 9.30​ന് ​ആ​രം​ഭി​ക്കും.​ ​തൃ​പ്പൂ​ണി​ത്തു​റ​ ​ഗ​വ​ണ്മെ​ന്റ് ​സം​സ്കൃ​ത​ ​കോ​ളേ​ജ് ​വേ​ദാ​ന്ത​ ​വി​ഭാ​ഗം​ ​അ​സി​സ്റ്റ​ന്റ് ​പ്രൊ​ഫ​സ​ർ​ ​മാ​താ​ ​നി​ത്യ​ചി​ന്മ​യി​ ​ഗു​രു​ദേ​വ​കൃ​തി​ ​ജ​ന​നീ​ ​ന​വ​ര​ത്ന​ ​മ​ഞ്ജ​രി​യെ​ ​ആ​ധാ​ര​മാ​ക്കി​ ​പ​ഠ​ന​ക്ലാ​സ് ​ന​യി​ക്കും.​ 11​ന് ​ശ്രീ​നാ​രാ​യ​ണ​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​ട്ര​ഷ​റ​ർ​ ​സ്വാ​മി​ ​ശാ​ര​ദാ​ന​ന്ദ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.​ 12.30​ന് ​ഗു​രു​പൂ​ജാ​പ്ര​സാ​ദ​ ​വി​ത​ര​ണം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ ​സ്വാ​മി​ ​ശാ​ര​ദാ​ന​ന്ദ,​ ​സെ​ക്ര​ട്ട​റി,​ ​ശ്രീ​ന​ര​സിം​ഹാ​ശ്ര​മം,​ ​ഏ​രൂ​ർ.​ ​ഫോ​ൺ​:​ 9388849993

കു​മാ​ര​നാ​ശാ​ൻ​ ​ദേ​ഹ​വി​യോ​ഗ​ ​ശ​താ​ബ്ദി​ ​അ​നു​സ്മ​ര​ണ​വും
ക​വി​യ​ര​ങ്ങും

ശി​വ​ഗി​രി​ ​:​ ​മ​ഹാ​ക​വി​ ​കു​മാ​ര​നാ​ശാ​ന്റെ​ ​ദേ​ഹ​വി​യോ​ഗ​ ​ശ​താ​ബ്ദി​യു​ടെ​ ​ഭാ​ഗ​മാ​യി​ 16​ന് ​രാ​വി​ലെ​ 10​ ​മ​ണി​ക്ക് ​ശി​വ​ഗി​രി​യി​ൽ​ ​ദൈ​വ​ദ​ശ​കം​ ​ര​ച​നാ​ ​ശ​താ​ബ്ദി​ ​സ്മാ​ര​ക​ ​മ​ന്ദി​ര​ത്തി​ൽ​ ​ആ​ശാ​ൻ​ ​അ​നു​സ്മ​ര​ണ​വും​ ​ക​വി​യ​ര​ങ്ങും​ ​ന​ട​ക്കും.​ ​പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ​ക​വി​ത​ക​ൾ​ ​അ​വ​ത​രി​പ്പി​ക്കാ​ൻ​ ​അ​വ​സ​രം​ ​ഉ​ണ്ടാ​കും.

Advertisement
Advertisement