നാലാം ലോക കേരള സഭയ്ക്ക് ഇന്ന് തുടക്കം

Friday 14 June 2024 12:00 AM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന നാലാം ലോക കേരള സഭയ്ക്ക് ഇന്ന് തുടക്കമാവും. നാളെ സമാപിക്കും.നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിലാണ്‌സഭ നടക്കുക. ഇന്ന് വൈകിട്ട് 3ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കുവൈറ്റ് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയാകും ആരംഭിക്കുക. 103 രാജ്യങ്ങളിൽ നിന്നും 25 സംസ്ഥാനങ്ങളിൽ നിന്നുമുള്ള കേരളീയ പ്രതിനിധികൾ പങ്കെടുക്കും. വൈകിട്ട് 3 മണിയുടെ ഉദ്ഘാടനത്തിനു ശേഷം ലോകകേരള സഭയുടെ വിഷയാധിഷ്ഠിത സമ്മേളനങ്ങളും മേഖലാ സമ്മേളനങ്ങളും നടക്കും. രാത്രി ഭക്ഷണത്തിനു ശേഷവും സമ്മേളനം തുടരും. രാവിലെ 8.30ന് പ്രതിനിധികളുടെ രജിസ്ട്രേഷൻ ആരംഭിക്കും.

കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ രാവിലെ കൊച്ചിയിൽ എത്തുന്ന സാഹചര്യത്തിൽ അവ ഏറ്റുവാങ്ങുന്നതിനായി മന്ത്രിമാരും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ കൊച്ചിയിലേക്ക് പോകുന്നതിനാലാണ് രാവിലെ നടത്താനിരുന്ന ഉദ്ഘാടനം മാറ്റിയത്.

ലോ​ക​ ​കേ​രളസ​ഭ​യിൽ
8​ ​ച​ർ​ച്ചാ​ ​വി​ഷ​യ​ങ്ങൾ

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ര​വാ​സി​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​എ​ട്ടു​ ​വി​ഷ​യ​ങ്ങ​ളാ​ണ് ​ലോ​ക​ ​കേ​ര​ള​ ​സ​ഭ​ ​ച​ർ​ച്ച​ ​ചെ​യ്യു​ക.​ഏ​ഴു​ ​മേ​ഖ​ലാ​ ​ച​ർ​ച്ച​ക​ളും​ ​ന​ട​ത്തും.​ ​എ​മി​ഗ്രേ​ഷ​ൻ​ ​ക​ര​ട് ​ബി​ൽ​ 2021,​ ​വി​ദേ​ശ​ ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​പ്രോ​ഗ്രാ​മു​ക​ൾ,​ ​സു​സ്ഥി​ര​ ​പു​ന​ര​ധി​വാ​സം​ ​-​ ​നൂ​ത​ന​ ​ആ​ശ​യ​ങ്ങ​ൾ,​ ​കു​ടി​യേ​റ്റ​ത്തി​ലെ​ ​ദു​ർ​ബ​ല​ ​ക​ണ്ണി​ക​ളും​ ​സു​ര​ക്ഷ​യും,​ ​ന​വ​ ​തൊ​ഴി​ല​വ​സ​ര​ങ്ങ​ളും​ ​നൈ​പു​ണ്യ​വി​ക​സ​ന​വും​ ​പ്ര​വാ​സ​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ,​ ​കേ​ര​ള​ ​വി​ക​സ​നം​ ​-​ ​ന​വ​ ​മാ​തൃ​ക​ക​ൾ,​ ​വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ​ ​മാ​റു​ന്ന​ ​തൊ​ഴി​ൽ​ ​കു​ടി​യേ​റ്റ​ ​നി​യ​മ​ങ്ങ​ളും​ ​മ​ല​യാ​ളി​ ​പ്ര​വാ​സ​വും,​ ​വി​ജ്ഞാ​ന​ ​സ​മ്പ​ദ്ഘ​ട​ന​യി​ലേ​ക്കു​ള്ള​ ​പ​രി​വ​ർ​ത്ത​ന​വും​ ​പ്ര​വാ​സി​ക​ളും​ ​എ​ന്നി​വ​യാ​ണ് ​ച​ർ​ച്ചാ​ ​വി​ഷ​യ​ങ്ങ​ൾ.
ഗ​ൾ​ഫ്,​ ​ഏ​ഷ്യ​ ​പ​സ​ഫി​ക്,​ ​യൂ​റോ​പ്പ് ​ആ​ൻ​ഡ് ​യു.​കെ,​ ​അ​മേ​രി​ക്ക,​ ​ആ​ഫ്രി​ക്ക,​ ​ഇ​ന്ത്യ​യി​ലെ​ ​ഇ​ത​ര​ ​സം​സ്ഥാ​ന​ങ്ങ​ൾ,​ ​തി​രി​കെ​യെ​ത്തി​യ​ ​പ്ര​വാ​സി​ക​ൾ​ ​എ​ന്നി​വ​യാ​ണ് ​മേ​ഖ​ലാ​ ​വി​ഷ​യ​ങ്ങ​ൾ.
25​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നും​ 103​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​പ്ര​വാ​സി​ ​കേ​ര​ളീ​യ​ ​പ്ര​തി​നി​ധി​ക​ൾ​ക്കു​ ​പു​റ​മേ​ ​ഇ​രു​ന്നൂ​റി​ല​ധി​കം​ ​പ്ര​ത്യേ​ക​ ​ക്ഷ​ണി​താ​ക്ക​ളും​ ​പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.​ ​പാ​ർ​ല​മെ​ന്റ്,​ ​നി​യ​മ​സ​ഭാം​ഗ​ങ്ങ​ളും​ ​ലോ​ക​ ​കേ​ര​ള​സ​ഭ​യു​ടെ​ ​ഭാ​ഗ​മാ​ണ്.

ശ​നി​യാ​ഴ്ച​ക​ളി​ലെ​ ​പ​രി​ശീ​ല​നം
അ​ദ്ധ്യാ​പ​ക​ർ​ ​വി​ട്ടു​നി​ൽ​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​ജൂ​ൺ​ 15,​ 22​ ​എ​ന്നീ​ ​ശ​നി​യാ​ഴ്ച​ക​ളി​ൽ​ ​നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ ​അ​ദ്ധ്യാ​പ​ക​ ​പ​രി​ശീ​ല​നം​ ​മ​റ്റു​ ​ദി​വ​സ​ങ്ങ​ളി​ലേ​ക്ക് ​മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ​ഫെ​ഡ​റേ​ഷ​ൻ​ ​ഓ​ഫ് ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​ടീ​ച്ചേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​അ​ല്ലാ​ത്ത​പ​ക്ഷം​ ​ശ​നി​യാ​ഴ്ച​ക​ളി​ലെ​ ​പ​രി​ശീ​ല​ന​ത്തി​ൽ​നി​ന്ന് ​വി​ട്ടു​നി​ൽ​ക്കും.​ ​പ​രി​ശീ​ല​നം​ ​സം​ബ​ന്ധി​ച്ച​ ​നി​വേ​ദ​നം​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ​ക്ക് ​കൈ​മാ​റി​യ​താ​യി​ ​സം​സ്ഥാ​ന​ ​ചെ​യ​ർ​മാ​ൻ​ ​ആ​ർ.​അ​രു​ൺ​കു​മാ​ർ,​​​ ​ക​ൺ​വീ​ന​ർ​ ​അ​നി​ൽ​ ​എം.​ ​ജോ​ർ​ജ്ജ്,​​​ ​കോ​ ​-​ ​ഓ​ർ​ഡി​നേ​റ്റ​ർ​ ​നി​സാ​ർ​ ​ചേ​ലേ​രി​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​കെ.​സി​ജു​ ​എ​ന്നി​വ​ർ​ ​അ​റി​യി​ച്ചു.

Advertisement
Advertisement