പെരുന്നാൾ അവധിക്ക് നാട്ടിലേക്ക് പോകുന്ന പ്രവാസികൾക്ക് ഇരുട്ടടി,​ തീരുമാനത്തിന് പിന്നിൽ ഇക്കാരണങ്ങൾ

Friday 14 June 2024 12:05 AM IST

മ​ല​പ്പു​റം​:​ ​പെ​രു​ന്നാ​ൾ​ ​അ​വ​ധി​ ​ല​ക്ഷ്യ​മി​ട്ട് ​വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ ​ടി​ക്ക​റ്റ് ​നി​ര​ക്ക് ​നാ​ലി​ര​ട്ടി​യി​ല​ധി​കം​ ​വ​ർ​ദ്ധി​പ്പി​ച്ച​തോ​ടെ​ ​പ്ര​വാ​സി​ക​ളു​ടെ​ ​നാ​ട്ടി​ലേ​ക്കു​ള്ള​ ​യാ​ത്ര​ ​പ്ര​തി​സ​ന്ധി​യി​ൽ.​ ​ഗ​ൾ​ഫി​ൽ​ ​കൊ​ടും​ചൂ​ടാ​യ​തി​നാ​ൽ​ ​കൂ​ടു​ത​ൽ​ ​പേ​ർ​ ​നാ​ട്ടി​ലെ​ത്താ​നു​ള്ള​ ​ത​യ്യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു.
കു​വൈ​റ്റ്,​​​സൗ​ദി​ ​അ​റേ​ബ്യ,​യു.​എ.​ഇ,​​​ഖ​ത്ത​ർ​ ​സെ​ക്ട​റു​ക​ളി​ലാ​ണ് ​നി​ര​ക്ക് ​വ​ർ​ദ്ധ​ന​വ് ​കൂ​ടു​ത​ൽ.​ ​എ​യ​ർ​ഇ​ന്ത്യ​ ​എ​ക്‌​സ്‌​പ്ര​സി​ൽ​ ​നാ​ലം​ഗ​ ​കു​ടും​ബ​ത്തി​ന് ​കു​വൈ​റ്റി​ൽ​ ​നി​ന്ന് ​കേ​ര​ള​ത്തി​ലെ​ത്താ​ൻ​ ​ര​ണ്ട് ​ല​ക്ഷ​ത്തി​ല​ധി​കം​ ​രൂ​പ​ ​വേ​ണം.​ 55,000​ ​രൂ​പ​യാ​ണ് ​ഒ​രാ​ൾ​ക്കു​ള്ള​ ​ടി​ക്ക​റ്റ് ​നി​ര​ക്ക്.​ ​അ​തേ​സ​മ​യം​​​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​കു​വൈ​റ്റി​ലേ​ക്ക് 10,​​000​ ​രൂ​പ​യ്‌​ക്കും​ ​ടി​ക്ക​റ്റു​ണ്ട്.
ഗ്രൂ​പ്പ് ​ടി​ക്ക​റ്റി​ന്റെ​ ​മ​റ​വി​ൽ​ ​ട്രാ​വ​ൽ​ ​ഏ​ജ​ൻ​സി​ക​ൾ​ ​കൂ​ട്ട​ത്തോ​ടെ​ ​ബു​ക്ക് ​ചെ​യ്‌​ത​തും​ ​നി​ര​ക്ക് ​വ​ർ​ദ്ധി​ക്കാ​ൻ​ ​കാ​ര​ണ​മാ​യി​ട്ടു​ണ്ട്.​ ​വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ ​മാ​സ​ങ്ങ​ൾ​ക്ക് ​മു​മ്പേ​ ​ഏ​ജ​ൻ​സി​ക​ളു​മാ​യി​ ​നി​ര​ക്കി​ൽ​ ​ധാ​ര​ണ​യു​ണ്ടാ​ക്കി,​ ​ഗ്രൂ​പ്പ് ​ടി​ക്ക​റ്റി​ന്റെ​ ​മ​റ​വി​ൽ​ ​ടി​ക്ക​റ്റു​ക​ൾ​ ​മ​റി​ച്ചു​ന​ൽ​കും.​ ​ഇ​തോ​ടെ​ ​വെ​ബ്സൈ​റ്റു​ക​ളി​ൽ​ ​ടി​ക്ക​റ്റു​ക​ളു​ടെ​ ​എ​ണ്ണം​ ​കു​റ​യു​ക​യും​ ​ആ​വ​ശ്യ​ക്കാ​ർ​ ​കൂ​ടു​ക​യും​ ​ചെ​യ്യും.​ ​ശേ​ഷി​ക്കു​ന്ന​ ​ടി​ക്ക​റ്റു​ക​ളി​ൽ​ ​ക​മ്പ​നി​ക​ൾ​ക്ക് ​തോ​ന്നി​യ​പോ​ലെ​ ​നി​ര​ക്ക് ​കൂ​ട്ടാം.​ ​പൂ​ഴ്‌​ത്തി​വ​ച്ച​ ​ടി​ക്ക​റ്റു​ക​ൾ​ ​സീ​സ​ൺ​ ​ആ​രം​ഭി​ക്കു​മ്പോ​ൾ​ ​ഏ​ജ​ൻ​സി​ക​ൾ​ ​കൊ​ള്ള​നി​ര​ക്കി​ൽ​ ​വി​ൽ​ക്കും.

ഈ​ ​മാ​സം​ 16​ ​വ​രെ​യു​ള്ള​ ​നി​ര​ക്ക്
(​എ​യ​ർ​ഇ​ന്ത്യ​ ​എ​ക്‌​സ്‌​പ്ര​സ്)

കു​വൈ​റ്റ് ​-​ ​കോ​ഴി​ക്കോ​ട് .........................​ 53,​​000​ ​-​ 55,​​000
കോ​ഴി​ക്കോ​ട് ​-​ ​കു​വൈ​റ്റ് ..........................​ 10,​​000​ ​-​ 12,​​000
ജി​ദ്ദ​ ​-​കോ​ഴി​ക്കോ​ട് .......................................​ 54,000​ ​-​ 58,​​000
കോ​ഴി​ക്കോ​ട് ​-​ ​ജി​ദ്ദ​ .......................................​ 12,​​650​ ​-​ 13,​​600
ദു​ബാ​യ് ​-​ ​കോ​ഴി​ക്കോ​ട് ...............................​ 33,000​ ​-​ 43,​​500
കോ​ഴി​ക്കോ​ട് ​-​ദു​ബാ​യ് ..............................​ 6,900​ ​-​ 7,300
അ​ബു​ദാ​ബി​ ​-​ ​കൊ​ച്ചി​ ..................................​ 28,500​ ​-​ 30,500
കൊ​ച്ചി​ ​-​ ​അ​ബു​ദാ​ബി​ ..................................​ 8,500​ ​-​ 9,700
ദോ​ഹ​ ​-​ ​കൊ​ച്ചി​ .............................................​ 49,500​ ​-​ 54,000
കൊ​ച്ചി​ ​-​ ​ദോ​ഹ​ .............................................​ 9,500​ ​-​ 12,000
അ​ബു​ദാ​ബി​ ​-​ ​തി​രു​വ​ന​ന്ത​പു​രം​ ................​ 35,000​ ​-​ 37,000
തി​രു​വ​ന​ന്ത​പു​രം​ ​-​ ​അ​ബു​ദാ​ബി​ ................​ 11,500​ ​-​ 12,500
ഷാ​ർ​ജ​ ​-​ക​ണ്ണൂ​ർ.............................................​ 23,000​ ​-​ 24,500
ക​ണ്ണൂ​ർ​ ​-​ ​ഷാ​ർ​ജ​ ............................................​ 8,​​000​ ​-​ 9,​​900

Advertisement
Advertisement