പേവിഷ പ്രതിരോധ ദിന ബോധവത്കരണ സെമിനാർ

Friday 14 June 2024 12:08 AM IST
രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ സംഘടിപ്പിച്ച പേവിഷബാധ പ്രതിരോധ ദിന ബോധവത്കരണവും സെമിനാറും ബ്രൂക്ക് ഡയറക്ടർ റവ ഫാദർ. ഡോ.ജി.എബ്രഹാം തലോത്തിൽ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താം കോട്ട : രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ പേവിഷബാധപ്രതിരോധ ദിന ബോധവത്കരണവും സെമിനാറും നടത്തി. 2030 ഓടെ പേവിഷബാധ നിർമ്മാർജ്ജനവും സുസ്ഥിര വികസനവും സാദ്ധ്യമാക്കുന്നതിനായി ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി നടത്തുന്ന കലാലയ ബോധവത്കരണത്തിന്റെ ഭാഗമായിരുന്നു ക്ലാസ്‌. ശൂരനാട് പ്രാഥമികാരോഗ്യ കേന്ദ്രവും ശാസ്താംകോട്ട ഗ്രാമപഞ്ചായത്തും ചേർന്ന് നടത്തിയ ബോധവത്കരണം ബ്രൂക്ക് ഡയറക്ടർ റവ ഫാദർ. ഡോ.ജി.എബ്രഹാം തലോത്തിൽ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു കൃഷ്ണൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ എ. സുരേഷ് കുമാർ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ജയകുമാരി , മേർളി സാം , നിർമ്മല എന്നിവർ പങ്കെടുത്തു.

Advertisement
Advertisement