എ.ബഷീർ ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ്

Friday 14 June 2024 12:14 AM IST
ബഷീർ

ചിറ്റാർ: ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ എ. ബഷീറിനെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. 13 അംഗങ്ങളുണ്ടായിരുന്ന പഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ച സജി കുളത്തുങ്കൽ എൽ.ഡി.എഫ് പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഹൈക്കോടതി അദ്ദേഹത്തെ അയോഗ്യനാക്കിയതിനെ തുടർന്ന് ഇന്നലെയാണ് വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തിയത്. പന്ത്രണ്ട് അംഗങ്ങളിൽ രണ്ടു ബി.ജെ.പി പ്രതിനിധികൾ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നതോട‌െ 10 പേരായി. അഞ്ചു വീതം എൽ.ഡി.എഫ്, യു.ഡി.എഫ് പ്രതിനിധികളായിരുന്നു. സി.പി.എമ്മിൽ നിന്ന് നിഷയും കോൺഗ്രസിൽ നിന്ന് എ. ബഷീറുമാണ് മത്സരിച്ചത്.

Advertisement
Advertisement