ശിലാസ്ഥാപനം

Friday 14 June 2024 12:17 AM IST

കോന്നി: എസ്.എൻ.ഡി.പി യോഗം അരുവാപ്പുലം ശാഖ നിർമ്മിക്കുന്ന പുതിയ ഗുരുമന്ദിരത്തിന്റെ ശിലാസ്ഥാപനം യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ നിർവഹിച്ചു. യൂണിയൻ സെക്രട്ടറി ഡി അനിൽകുമാർ, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി സോമനാഥൻ, പി കെ പ്രസന്നകുമാർ, എസ് സജിനാഥ്, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ ആർ സലീലനാഥ്, ശാഖ പ്രസിഡന്റ് ആർ.രതീഷ്, വൈസ് പ്രസിഡന്റ് അജിത് കുമാർ, സെക്രട്ടറി ഡി ദേവരാജൻ, വനിതാസംഘം സെക്രട്ടറി സിന്ധുസുനിൽ എന്നിവർ സംസാരിച്ചു. ശാഖ ഭരണ സമിതി അംഗങ്ങൾ, മൈക്രോ ഫിനാൻസ്, വനിതാ സംഘം പ്രവർത്തകർ, വാർഡ് യോഗ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement