പരിശീലനം തുടങ്ങി

Friday 14 June 2024 12:19 AM IST

അടൂർ: കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ സ്വയംതൊഴിൽ പരിശീലനപദ്ധതി പ്രകാരം കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രം , ആർ.എസ്.ഇ.ടി.ഐയുമായി ചേർന്ന് ഷോപ്പ്കീപ്പർ ഐസ് ക്രീം, ജ്യൂസ്, ഷെയ്ക്ക്,കേക്ക് നിർമ്മാണ പരിശീലനം ചെറുകുന്നം വയോജന സൗഹൃദ കേന്ദ്രത്തിൽ ആരംഭിച്ചു. നെഹ്റു യുവകേന്ദ്ര പത്തനംതിട്ട ജില്ലാ യൂത്ത് ഓഫിസർ സന്ദീപ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. ബ്രദേഴ്‌സ് പ്രസിഡന്റ് വിമൽ കൈതയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. സ്നേഹ,ബീന , അഖിൽ എം, സുബീഷ്, രഞ്ജിത്ത്, ധന്യ അനീഷ്, ചിന്നു വിജയൻ,ദർശന എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement