ജൽ ജീവൻ മിഷനിൽ കൊല്ലം സംസ്ഥാനത്ത് 'ഫസ്റ്റ് '
കൊല്ലം: ഗ്രാമീണ മേഖലയിലെ വീടുകളിൽ കുടിവെള്ളം എത്തിക്കുന്ന ജൽ ജീവൻ മിഷനിലൂടെ കണക്ഷനുകൾ ലഭ്യമാക്കിയതിൽ സംസ്ഥാന തലത്തിൽ കൊല്ലം ജില്ല ഒന്നാമത്. ഇതുവരെ 71.22 ശതമാനം വീടുകളിൽ കണക്ഷൻ ലഭ്യമാക്കി. ഗ്രാമീണ മേഖലയിൽ 6,11,727 വീടുകളാണ് ജില്ലയിലാകെയുള്ളത്. ഇതിൽ 4,35,679 വീടുകളിലും കണക്ഷൻ ലഭ്യമാക്കി.
മൺറോത്തുരുത്ത്, വെസ്റ്റ് കല്ലട, ശാസ്താംകോട്ട, ഓച്ചിറ, ആലപ്പാട്, ക്ളാപ്പന, ചാത്തന്നൂർ, ചിറക്കര, കൊറ്റങ്കര, നീണ്ടകര, തെക്കുംഭാഗം, തേവലക്കര എന്നീ 12 പഞ്ചായത്തുകളിൽ 100 ശതമാനം പദ്ധതി പൂർത്തിയായി.
ആലപ്പുഴ (65.02%), എറണാകുളം (64.84), തിരുവനന്തപുരം (63.48%), പാലക്കാട് (56.04%), കണ്ണൂർ (53.60%) എന്നിവയാണ് കൊല്ലത്തിന് പിന്നിലായി 50 ശതമാനത്തിൽ കൂടുതൽ പദ്ധതി പൂർത്തീകരിച്ച ജില്ലകൾ. പട്ടികയിൽ എറ്റവും അവസാനമുള്ള കാസർകോട് ജില്ല 30.71 ശതമാനം മാത്രമാണ് ഇതുവരെ പൂർത്തീകരിച്ചത്.
നേട്ടം ദേശീയ ശരാശരിക്ക് അരികെ
സംസ്ഥാനത്ത് ഗ്രാമീണ മേഖലയിൽ 70,86,821 വീടുകൾ
ഇതിൽ 37,58,095 വീടുകളിൽ കണക്ഷൺ എത്തിച്ചു
സംസ്ഥാന തലത്തിൽ പൂർത്തിയായത് 53.03 ശതമാനം
34 സ്ഥലങ്ങളുടെ പട്ടികയിൽ കേരളം 32-ാമത്
ദേശീയതലത്തിൽ പദ്ധതി പൂർത്തിയായത് 76.97 ശതമാനം
ജില്ലയുടെ നേട്ടം ദേശീയ ശരാശരിക്ക് തൊട്ടരികെ, 71.22 ശതമാനം
പദ്ധതി വിഹിതം
കേന്ദ്രം - 45 %
സംസ്ഥാനം - 30 %
പഞ്ചായത്ത് - 15 %
ഗുണഭോക്താവ് - 10 %
ഒരു കുടുംബത്തിന് ഒരുദിവസം 55 ലിറ്റർ വെള്ളം എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ കേരള വാട്ടർ അതോറിട്ടിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
വാട്ടർ അതോറിട്ടി അധികൃതർ