കുവൈറ്റ് ദുരന്തം: പരിപാടികൾ റദ്ദാക്കി കോൺഗ്രസ്

Friday 14 June 2024 2:29 AM IST

തിരുവനന്തപുരം: കുവൈറ്റ് ദുരന്തത്തിലുള്ള ദുഃഖസൂചകമായി കേരളത്തിൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഇന്ന് നടത്താനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കി. നിരവധി മലയാളികൾ കൊല്ലപ്പെട്ട സംഭവം കേരളത്തെ ദുഃഖത്തിലാക്കിയിരിക്കുകയാണ്. മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരമാവധി സഹായമെത്തിക്കണമെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു.

Advertisement
Advertisement