മരിച്ചവരിൽ നെടുമങ്ങാട് സ്വദേശി അരുൺ ബാബുവും

Friday 14 June 2024 2:40 AM IST

തിരുവനന്തപുരം: കുവൈറ്റിലെ തീപിടിത്തത്തിൽ തിരുവനന്തപുരം നെടുമങ്ങാട്, ഉഴമലയ്ക്കൽ കുര്യാത്തി ലക്ഷംവീട് കോളനിയിൽ അരുൺ ബാബുവിന്റെ (37) മരണം ഇന്നലെ സ്ഥിരീകരിച്ചു. എൻ.ബി.ടി.സിയിൽ മെക്കാനിക്കൽ പർച്ചേസറായിരുന്നു. തീപിടിത്തമുണ്ടായ കെട്ടിടത്തിൽ മൂന്നാം നിലയിലായിരുന്നു താമസം.

അമ്മയുടെ ഇളയ സഹോദരി ഷീജയും കുവൈറ്റിൽ അരുൺ താമസിച്ചിരുന്ന കെട്ടിടത്തിന്റെ തൊട്ടടുത്താണ് താമസിക്കുന്നത്. ജൂൺ ഒന്നിന് അവർ അവധിക്ക് നാട്ടിലെത്തിയിരുന്നു. തീപിടിത്തമുണ്ടായ വാർത്തയറിഞ്ഞ് ഷീജ അരുണിന്റെ സുഹൃത്തുക്കളോടും കമ്പനി അധികൃതരോടും തിരക്കിയെങ്കിലും അരുണിനെ കാണാനില്ലെന്ന വിവരമാണ് ലഭിച്ചത്.

ഇന്നലെ ഉച്ചയോടെയാണ് ആശുപത്രിയിലുള്ള മൃതദേഹങ്ങളുടെ കൂട്ടത്തിൽ നിന്ന് അരുണിനെ തിരിച്ചറിഞ്ഞത്. അടുത്ത മാർച്ചിൽ ലീവിന് വരാനിരിക്കുകയായിരുന്നു. 8 വർഷമായി കുവൈറ്റിലാണ്. കൊവിഡ് കാലത്ത് ജോലി നഷ്ടമായി നാട്ടിലെത്തിയിരുന്നു. പിന്നീട് വീണ്ടും അതേ കമ്പനിയിൽ ജോലിക്ക് വിളിക്കുകയായിരുന്നു. 12 വർഷം മുൻപ് അരുണിന്റെ പിതാവ് ബാബു മരിച്ചു. അജിത കുമാരിയാണ് മാതാവ്. വട്ടപ്പാറ പൂവത്തൂർ സ്വദേശി വിനീതയാണ് ഭാര്യ. മക്കൾ: അഷ്ടമി,​ അമേയ. സഹോദരങ്ങൾ: അമൽബാബു, പരേതയായ അർച്ചന.

ക​ണ്ണീ​രോ​ർ​മ്മ​യാ​യി സി​ബിൻ

മ​ല്ല​പ്പ​ള്ളി​:​ ​കു​വൈ​റ്റി​ലെ​ ​തീ​പി​ടി​ത്ത​ത്തി​ൽ​ ​മ​രി​ച്ച​ ​കീ​ഴ്‌​വാ​യ്‌​പൂ​ര് ​നൈ​യ്‌​തേ​ലി​പ്പ​ടി​ ​തേ​വ​രോ​ട്ട് ​വീ​ട്ടി​ൽ​ ​സി​ബി​ൻ​ ​ടി.​ഏ​ബ്ര​ഹാ​മി​ന്റെ​ ​(31​)​ ​കു​ടും​ബ​ത്തി​ലു​ണ്ടാ​യ​ത് ​ഒ​രു​ ​വ​ർ​ഷ​ത്തി​നി​ട​യി​ൽ​ ​മൂ​ന്നാ​മ​ത്തെ​ ​മ​ര​ണം.​ ​ഒ​മ്പ​തു​മാ​സും​ ​മു​മ്പാ​ണ് ​മാ​താ​വ് ​ആ​ലീ​സ് ​എ​ബ്ര​ഹാം​ ​മ​രി​ച്ച​ത്.​ ​അ​ഞ്ചു​മാ​സം​ ​മു​മ്പ് ​ഭാ​ര്യാ​ ​മാ​താ​വും​ ​മ​രി​ച്ചു. ഒ​മ്പ​ത് ​വ​ർ​ഷ​മാ​യി​ ​കു​വൈ​റ്റി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ക​യാ​ണ് ​സി​ബി​ൻ.​ ​ജ​നു​വ​രി​യി​ൽ​ ​ഭാ​ര്യാ​ ​മാ​താ​വ് ​കു​ഞ്ഞു​മോ​ളു​ടെ​ ​മ​ര​ണ​ത്തെ​ ​തു​ട​ർ​ന്ന് ​സി​ബി​ൻ​ ​നാ​ട്ടി​ലെ​ത്തി​യി​രു​ന്നു.​ ​പി​താ​വ്:​ഏ​ബ്ര​ഹാം​ ​മാ​ത്യു​ ​(​ബാ​ബു​ ​).​ ​ഭാ​ര്യ​:​അ​ഞ്ജു​സി​ബി​ൻ.​ ​ഏ​ക​ ​മ​ക​ൾ​:​അ​യ​റി​ൻ​ ​ആ​ലീ​സ് ​സി​ബി​ ​(​എ​ട്ടു​മാ​സം) നി​യു​ക്ത​ ​എം​പി​ ​ആ​ന്റോ​ ​ആ​ന്റ​ണി,​മു​ൻ​ ​രാ​ജ്യ​സ​ഭാ​ ​ഉ​പാ​ദ്ധ്യ​ക്ഷ​ൻ​ ​പി.​ജെ.​കു​ര്യ​ൻ,​മു​ൻ​ ​എം.​എ​ൽ.​എ​ ​ജോ​സ​ഫ് ​എം.​പു​തു​ശേ​രി​ ​തു​ട​ങ്ങി​യ​വ​ർ​ ​വീ​ട്ടി​ലെ​ത്തി​ ​ബ​ന്ധു​ക്ക​ളെ​ ​ആ​ശ്വ​സി​പ്പി​ച്ചു.

Advertisement
Advertisement