മെറിറ്റ് ഡേ

Friday 14 June 2024 1:53 AM IST

മലപ്പുറം: ആധുനിക കാലത്ത് അറബി ഭാഷാ പഠനത്തിന് സാധ്യതകൾ ഏറി വരികയാണെന്നും വേദ ഭാഷ എന്നതിനപ്പുറത്ത് വാണിജ്യ വ്യവസായ മേഖലയിൽ അറബി ഭാഷയുടെ സാധ്യതകൾ ഏറി വരികയാണെന്നും കാലിക്കറ്റ് സർവകലാശാല മുൻ രജിസ്ട്രാറും അറബിക് വിഭാഗം പ്രൊഫസറുമായ ഡോ. ടി.എ. അബ്ദുൽ മജീദ് അഭിപ്രായപ്പെട്ടു.

മലപ്പുറം ഗവ. കോളേജിലെ അറബിക് വിഭാഗം സംഘടിപ്പിച്ച മെറിറ്റ് ഡേയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രിൻസിപ്പൽ ഡോ. ഗീതാ നമ്പ്യാർ മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്തു. ബിരുദ തലത്തിൽ ഉയർന്ന മാർക്ക് നേടിയ ഫാതിമ ഹന്നത്ത്, മുർഷിദ, നിദ ഫാത്വിമ എന്നിവർക്ക് മുഖ്യാതിഥി ക്യാഷ് പ്രൈസുകൾ സമ്മാനിച്ചു.അറബിക് പഠന വിഭാഗം മേധാവി ഡോ. പി. ജൗഹറ അദ്ധ്യക്ഷയായി. വൈസ് പ്രിൻസിപ്പൽ ഡോ. ആബിദ് കോട്ട, മൊയ്തീൻ കുട്ടി കല്ലറ, ഡോ. മൊയ്തീൻ കുട്ടി കണ്ണിയത്ത്, ഡോ. മുഹമ്മദ് സലീം നീർമുണ്ട , മുബശിർ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement