സർക്കാർ തലത്തിൽ നേതൃമാറ്റം വേണ്ട: ബിനോയ് വിശ്വം

Friday 14 June 2024 2:31 AM IST

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ സ്വയം വിമർശനത്തിന്റെ ആവശ്യകത കൂടുതലുണ്ടെന്നും ,സർക്കാർ തലത്തിൽ നേതൃമാറ്റം പാർട്ടി ആവശ്യപ്പെടുന്നില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

. തിരഞ്ഞെടുപ്പിൽ സർക്കാരിനെക്കുറിച്ചുള്ള അഭിപ്രായം പറയാൻ ജനം ശ്രമിച്ചിട്ടുണ്ട്. അത് നിഷേധാത്മകമല്ല. സാധാരണക്കാരുടെ പ്രശ്‌നങ്ങളിൽ ഗൗരവമായി ഇടപെടാൻ സംസ്ഥാന സർക്കാരിന് സാധിക്കുമെന്ന് ജനം പ്രതീക്ഷിക്കുന്നുണ്ട്. അത് സർക്കാരിന്റെ കുറ്റമല്ല. അടിസ്ഥാന പ്രശ്‌നങ്ങളായ പെൻഷൻ, സപ്ലൈകോ വിതരണം തുടങ്ങിയ കാര്യങ്ങൾ മുൻഗണനാക്രമത്തിൽ പരിശോധിക്കും. ബി.ജെ.പി സർക്കാർ എല്ലാ അർത്ഥത്തിലും സംസ്ഥാന സർക്കാരിനെ ശ്വാസംമുട്ടിച്ചു. വയനാട്ടിൽ വിജയ പ്രതീക്ഷയോടെയാണ് മത്സരിക്കുക. തിരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാൻ സി.പി.എമ്മിനും സി.പി.ഐക്കും സംയുക്ത സമിതി ഉണ്ടാവില്ല. സി.പി.എമ്മും സി.പി.ഐയും തമ്മിൽ സഹോദര ബന്ധമാണുള്ളത്. എല്ലായിടത്തും നല്ല മുന്നണി ബന്ധമായിരുന്നു. തൃശൂരിലെ തോൽവി നൽകിയത് വലിയ പാഠമാണ്. മതേതരവാദികൾ ഗൗരവത്തിൽ കാണേണ്ട ഫലമാണ്. ഈ പാഠങ്ങളെല്ലാം വിനയത്തോടെ പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement