സതീശനെത്തിയപ്പോൾ മുരളീധരൻ ഡൽഹിയിൽ  

Friday 14 June 2024 2:35 AM IST

കോഴിക്കോട്: തൃശൂരിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ കെ.മുരളീധരനെ ആശ്വസിപ്പിക്കാൻ പ്രതിപക്ഷ നേതാവെത്തിയത് മുരളീധരനില്ലെന്നറിയാതെ. ഇന്നലെ രാവിലെയാണ് വി.ഡി.സതീശൻ മുരളീധരന്റെ കോഴിക്കോട്ടെ വീട്ടിലെത്തിയത്. അതിനുമുമ്പേ മുരളീധരൻ ഡൽഹിക്ക് പോയിരുന്നു.

പരാജയം സംബന്ധിച്ച് രാഹുൽഗാന്ധി വിളിച്ചതിനെത്തുടർന്നാണ് ഡൽഹിക്ക് പോയതെന്ന് മുരളീധരൻ. പക്ഷെ കാര്യമറിയാതെ കോഴിക്കോട്ടെത്തിയ സതീശൻ നിരാശനായി മടങ്ങി. സതീശനെത്തുമ്പോൾ മാദ്ധ്യമ പ്രവർത്തകർ വീടിന് പരിസരത്തുണ്ടായെങ്കിലും സതീശൻ പ്രതികരണമൊന്നും നടത്തിയില്ല. തൃശൂരിലെ തോൽവിക്ക്‌ ശേഷം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ കോഴിക്കോട്ടെ വീട്ടിലെത്തി മുരളീധരനെ കണ്ടിരുന്നു.

Advertisement
Advertisement