ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്താൻ ബി.ജെ.പി ശ്രമം: യെച്ചൂരി

Friday 14 June 2024 2:38 AM IST

തൃശൂർ: ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്താൻ ബി.ജെ.പി ശ്രമിക്കുന്നുണ്ടെന്നും മോദി സർക്കാരിന്റെ കുത്തക ബന്ധം ലാഭം പരമാവധിയാക്കാനായുള്ളതാണെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോസ്റ്റ് ഫോർഡിന്റെ നേതൃത്വത്തിൽ നടത്തിയ ഇ.എം.എസ് സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഫെഡറലിസം തകർത്ത് സംസ്ഥാന സർക്കാറിന്റെ അധികാരങ്ങൾ ഇല്ലാതാക്കുന്നത് ലാഭം പരമാവധിയാക്കുന്നതിന്റെ ഭാഗമാണ്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്, ഒരു ഭാഷ എന്നിങ്ങനെയുള്ള നീക്കങ്ങളും ഇതിന്റെ ഭാഗമാണ്. നീതിക്കായുള്ള ജനകീയ പോരാട്ടത്തെ പല രീതിയിൽ ശ്രദ്ധതിരിക്കാൻ ശ്രമം നടക്കുന്നുണ്ട്. വംശീയത, വിദേശ ഭീതി, അഭയാർത്ഥി പ്രശ്‌നം, വിദ്വേഷം, വർഗീയത എന്നിവയെല്ലാം ഇതിനായി ഉപയോഗിക്കുന്നു. ബ്രിട്ടീഷ് കൊളോണിയൽ കാലത്തേക്കാൾ അസമത്വം മോദി ഭരണത്തിൽ കൂടിയെന്നും സീതാറാം യെച്ചൂരി പറഞ്ഞഉ.

മന്ത്രി കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സാമ്പത്തിക വിദഗ്ദ്ധൻ പ്രൊഫ.പ്രഭാത് പട്‌നായിക്, സി.പി.എം നേതാക്കളായ എം.എ.ബേബി, ഡോ.തോമസ് ഐസക്ക്, എം.കെ.കണ്ണൻ, എം.എം.വർഗ്ഗീസ് എന്നിവർ പങ്കെടുത്തു.

Advertisement
Advertisement