പോപ്പുലർ ഫ്രണ്ടുകാർ സി.പി.എമ്മിൽ: കെ. സുരേന്ദ്രൻ

Friday 14 June 2024 2:43 AM IST

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് നിരോധിക്കപ്പെട്ടതോടെ അണികളും നേതാക്കളുമെല്ലാം സി.പി.എമ്മിലേക്ക് ചേക്കേറുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. അതിന്റെ തെളിവാണ് എൽ.ഡി.എഫിന്റെ പരാജയം. പരമ്പരാഗത വോട്ട് ബാങ്കുകളായ ഹിന്ദു-ഈഴവ-പിന്നാക്ക വിഭാഗങ്ങളെയെല്ലാം മറന്ന് സി.പി.എം ന്യൂനപക്ഷ വോട്ടിന് പിന്നാലെ പോയി. ഭാവിയിൽ സി.പി.എമ്മിന് ഒരു മുസ്ലിം മുഖ്യമന്ത്രി വരും.


എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ട്. അദ്ദേഹം തെറ്റൊന്നും പറഞ്ഞിട്ടില്ല. വോട്ടുചോർച്ച തടയാൻ സി.പി.എം കൂടുതൽ മുസ്ലിം പ്രീണനത്തിലേക്ക് പോവും. കേരളത്തിന് മുസ്ലിം മുഖ്യമന്ത്രി എന്ന മുദ്രാവാക്യമാകും ഇനി അവർ മുന്നോട്ടുവയ്ക്കുക. ജി.സുധാകരൻ സത്യം തുറന്നു പറഞ്ഞു. യു.ഡി.എഫും ഇതേ പ്രീണന രാഷ്ട്രീയമാണ് പിന്തുടരുന്നത്. കേരളത്തിൽ ബി.ജെ.പിയുടേത് ആശയപരമായ വിജയമാണ്. അതിനുകാരണം പിന്നാക്ക ദളിത് വിഭാഗങ്ങൾ പിന്തുണച്ചതാണ്.

Advertisement
Advertisement