കുവൈറ്റ് ദുരന്തം; മരണ സംഖ്യ 50 ആയി, ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചെന്ന് റിപ്പോർട്ടുകൾ

Friday 14 June 2024 8:41 AM IST

കുവൈറ്റ് സിറ്റി: കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അമ്പത് ആയെന്ന് റിപ്പോർട്ടുകൾ. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചുവെന്ന് കുവൈറ്റ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരിച്ചയാളുടെ പേര് വിവരം അറിവായിട്ടില്ല. തിരിച്ചറിയൽ നടപടി പുരോഗമിക്കുകയാണെന്നാണ് വിവരം.


അതേസമയം, 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് അടക്കമുള്ളവർ വിമാനത്തിലുണ്ട്. വിമാനം പത്തരയോടെ നെടുമ്പാശേരി എത്തുമെന്നാണ് പുതിയ വിവരം.

23 മലയാളികളുടെയും ഏഴ് തമിഴ്‌നാട് സ്വദേശികളുടേയും ഒരു കർണാടക സ്വദേശിയുടേയും മൃതദേഹം കൊച്ചിയിലിറക്കും. മറ്റ് സംസ്ഥാനങ്ങളിലുള്ളവരുടെ മൃതദേഹങ്ങൾ ഡൽഹിയിലേക്ക് കൊണ്ടുപോകും.മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹങ്ങൾ ഏറ്റുവാങ്ങും. തുടർന്ന് പ്രത്യേക ആംബുലൻസുകളിൽ വീടുകളിലേക്ക് കൊണ്ടുപോകും. ഓരോ ആംബുലൻസിനൊപ്പവും ഓരോ പൈലറ്റ് വാഹനവും പോകും.തമിഴ്‌നാട് സർക്കാർ അയച്ച ആംബുലൻസുകൾ നെടുമ്പാശേരിയിൽ എത്തിയിട്ടുണ്ട്.

മ​രി​ച്ച​വ​രു​ടെ​ ​കു​ടും​ബ​ങ്ങ​ൾ​ക്ക് ​കു​വൈ​റ്റ് ​ക​മ്പ​നി​ ​എ​​​ൻ.​​​ബി.​​​ടി.​​​സി​​​ ​എ​ട്ടു​ ​ല​ക്ഷം​ ​രൂ​പ​ ​അ​ടി​യ​ന്ത​ര​ ​ധ​ന​സ​ഹാ​യം​ ​പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്.​ ​ആ​ശ്രി​ത​ർ​ക്ക് ​ജോ​ലി​യും​ ​ന​ൽ​കും. അ​ഞ്ച് ​ല​ക്ഷം​ ​രൂ​പ​ ​വീ​തം​ ​ധ​ന​സ​ഹാ​യം​ ​ന​ൽ​കാ​ൻ​ ​ഇ​ന്ന​ലെ​ ​ചേ​ർ​ന്ന​ ​പ്ര​ത്യേ​ക​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​തീ​രു​മാ​നി​ച്ചിട്ടുണ്ട്.​ ​പ​രി​ക്കേ​റ്റ​വ​ർ​ക്ക് ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​ ​വീ​ത​വും​ ​ന​ൽ​കും.


മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ​ ​കു​ടും​ബ​ങ്ങ​ൾ​ക്ക് ​പ്ര​മു​ഖ​ ​വ്യ​വ​സാ​യി​ക​ളാ​യ​ ​യൂ​സ​ഫ​ലി​ ​അ​ഞ്ച് ​ല​ക്ഷം രൂപയും,​​​ ​ര​വി​പി​ള്ള​ ​ര​ണ്ട് ​ല​ക്ഷം രൂപയും​ ​വീ​തം​ ​ന​ൽ​കു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​യോ​ഗ​ത്തി​ൽ​ ​അ​റി​യി​ച്ചു.​

തീപിടിത്തത്തിൽ മരിച്ച തിരുവനന്തപുരം വർക്കല സ്വദേശി ശ്രീജേഷ് തങ്കപ്പൻ നായരുടെ സംസ്‌കാരം ഇന്ന് ഇടവയിൽ നടക്കും. ആലപ്പുഴ പായിപ്പാട് സ്വദേശി ഷിബു വർഗീസിന്റെ സംസ്‌കാരം ഇന്ന് ഉണ്ടാകില്ല. മൃതദേഹം തിരുവല്ലയിൽ മോർച്ചറിയിലേക്ക് മാറ്റും.

Advertisement
Advertisement