പഠനസാമഗ്രികൾ വിതരണം ചെയ്തു

Saturday 15 June 2024 12:02 AM IST
'കൈത്താങ്ങ് 'പരിപാടിയുടെ ഭാഗമായുളള പഠനസാമഗ്രികളുടെ വിതരണം ജനതാദൾ എസ് ദേശീയ സെക്രട്ടറി ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്യുന്നു

കണിയാമ്പറ്റ: വനിത ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കണിയാമ്പറ്റ ഗവ. ചിൽഡ്രൻസ് ഹോമിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ജെ.ഡി.എസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'കൈത്താങ്ങ് 'പരിപാടിയുടെ ഭാഗമായി സൗജന്യമ പഠനസാമഗ്രികൾ വിതരണം ചെയ്തു. ജനതാദൾ എസ് ദേശീയ സെക്രട്ടറി ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഹസൈൻ എം.പി സാമഗ്രികൾ വിദ്യാർത്ഥികൾക്കു വേണ്ടി ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് കെ. അസീസ് അദ്ധ്യക്ഷത വഹിച്ചു. പുത്തൂർ ഉമ്മർ, റെജി. കെ, ഉമ്മറലി സി.എച്ച്,ശിശുക്ഷേമ സമിതി അംഗം മൊയ്തൂട്ടി , അബ്ദുൽ റഷീദ് എം തുടങ്ങിയവർ പ്രസംഗിച്ചു. മഞ്ജു ജോർജ്,സിന്ധു വിനോദ്, സവിത, സിംല, ശ്യാംജിത്ത്, മനു പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement