വിദ്യാർത്ഥികളെ അനുമോദിച്ചു

Saturday 15 June 2024 12:14 AM IST
വിദ്യാർത്ഥികളെ അനുമോദിച്ചു

തോൽപ്പെട്ടി: ഗോത്രവർഗ വിദ്യാർത്ഥികളടക്കം പിന്നാക്ക വിഭാഗക്കാർ പഠിക്കുന്ന തോൽപ്പെട്ടി ഗവ.ഹൈസ്‌കൂൾ നിന്ന് എസ്. എസ്. എൽ. സി പരീക്ഷയിൽ നൂറ് മേനി വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ.എൻ .സുശീല അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപകൻ പി ഹസീസ് , ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശരത്ചന്ദ്രൻ , വിദ്യാകിരണം വയനാട് ജില്ലാ കോ ഓർഡിനേറ്റർ വിൽസൺ തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയഭാരതി, റഫീഖ് പാറക്കണ്ടി, സാബിറ, ഹാരിസ് കെ.എസ്, ലൈല , മേരി സോണിയ, ജയറാംപി.എ, ധന്യ ആർ എസ് എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement